city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം സ്‌കൂളില്‍ പണം തിരിച്ചുവാങ്ങാനെത്തിയ രക്ഷിതാവിനെ ആക്രമിക്കാന്‍ ശ്രമം; രക്ഷിതാക്കളില്‍ നിന്ന് പണം തിരിച്ചുവേണ്ടെന്ന് എഴുതി വാങ്ങാന്‍ പ്രധാനാധ്യാപികയും കൂട്ട്; പ്രശ്‌നം വീണ്ടും വഷളാകുന്നു

കാസര്‍കോട്: (www.kasargodvartha.com 08.07.2017) സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായി സ്‌കൂള്‍ പ്രവേശനത്തിന് വന്‍ തുക കോഴ വാങ്ങിയ കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വീണ്ടും വിവാദത്തിലേക്ക്. പരാതിക്കാരനായ കുണ്ടംകുഴിയിലെ കൃഷ്ണ ഭട്ടിനെ കയ്യേറ്റം ചെയ്യാന്‍ പിടിഎ അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമമാണ് വിവാദത്തിലായത്. വിദ്യാര്‍ത്ഥി പ്രവേശനത്തോടനുബന്ധിച്ച് അനധികൃതമായി വികസന നിധിയിലേക്ക് വാങ്ങിയ പണം രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു.

വിദ്യാലയത്തിലെത്തി പണം കൈപ്പറ്റണമെന്നാവശ്യപ്പെട്ട് വിദ്യാലയത്തില്‍ നിന്നും പരാതിക്കാരന് രജിസ്‌ട്രേഡ് കത്ത് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹം പണം വാങ്ങാന്‍ വിദ്യാലയത്തിലെത്തിയത്. തുടര്‍ന്ന് പ്രധാനാധ്യാപിക പിടിഎ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചു. പി ടി എ പ്രസിഡന്റും എസ് എം സി ചെയര്‍മാനും പ്രധാനാധ്യാപികയുടെ മുറിയിലെത്തുകയും കൃഷ്ണ ഭട്ടിനോട് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. അതിനിടെ കൃഷ്ണ ഭട്ടിന് എട്ടായിരം രൂപ പ്രധാനാധ്യാപിക നല്‍കുകയും അതിന്റെ കൈപ്പറ്റ് രസീത് വാങ്ങുകയും ചെയ്തു. ഈ സമയം വിദ്യാലയത്തിന് മുന്നില്‍ നൂറിലേറെ വരുന്ന സി പി എം പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. പണം വാങ്ങി പുറത്തേക്കെത്തുന്ന കൃഷ്ണ ഭട്ടിനെ ആക്രമിക്കുമെന്ന സ്ഥിതിയിലായിരുന്നു.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം സ്‌കൂളില്‍ പണം തിരിച്ചുവാങ്ങാനെത്തിയ രക്ഷിതാവിനെ ആക്രമിക്കാന്‍ ശ്രമം; രക്ഷിതാക്കളില്‍ നിന്ന് പണം തിരിച്ചുവേണ്ടെന്ന് എഴുതി വാങ്ങാന്‍ പ്രധാനാധ്യാപികയും കൂട്ട്; പ്രശ്‌നം വീണ്ടും വഷളാകുന്നു

ഇതിനിടയില്‍ വിവരമറിഞ്ഞ് പെട്ടെന്ന് വിദ്യാലയത്തില്‍ പ്രധാനാധ്യാപികയുടെ മുറിയിലേക്ക് ആദൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയത് പി ടി എ പ്രസിഡന്റിനേയും എസ് എം സി ചെയര്‍മാനേയും ഞെട്ടിച്ചു. കൃഷ്ണ ഭട്ടിനെ കയ്യേറ്റം ചെയ്യാന്‍ തയ്യാറായി നിന്നവര്‍ക്ക് മുന്നിലൂടെ തന്നെ പോലീസ് കൃഷ്ണ ഭട്ടിനെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. പണം തിരിച്ചുവാങ്ങാന്‍ കത്തയച്ച് വരുത്തി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനെ കയ്യേറ്റം ചെയ്യാന്‍ പ്രധാനാധ്യാപിക കൂട്ടുനില്‍ക്കുകയായിരുന്നു എന്നും പിടിഎ പ്രസിഡന്റും എസ് എം സി ചെയര്‍മാനും ചേര്‍ന്നാണ് ജനങ്ങളെ സംഘടിപ്പിച്ചതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച് ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏതാനും പേര്‍ പണം വാങ്ങാന്‍ വിദ്യാലയത്തിലെത്തിയെങ്കിലും പണം തിരികെ നല്‍കിയില്ല. പണം തിരികെ വേണ്ടെന്ന് ഇവരോട് എഴുതി വാങ്ങിയെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് കടുത്ത അച്ചടക്ക ലംഘനമാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ പറയുന്നത്.

അനധികൃതമായി വിദ്യാലയാധികൃതര്‍ പിരിച്ച പണം രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കാനുള്ള ഉത്തരവ് വിദ്യാലയാധികൃതര്‍ക്ക് പാലിക്കാതിരിക്കാന്‍ കഴിയില്ലെന്നും പാലിക്കാതിരുന്നാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ഉന്നത വിദ്യാഭ്യാസ അധികൃതര്‍ വ്യക്തമാക്കി.

Related News:

സാമ്പത്തിക തിരിമറിയും പണപ്പിരിവും; ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും പി ടി എ കമ്മിറ്റികള്‍ക്കെതിരെ അന്വേഷണം വരുന്നു

ജില്ലയില്‍ സ്‌കൂള്‍ പ്രവേശനത്തിന് പണപ്പിരിവ്; കര്‍ശന നടപടിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്, വാങ്ങിയ പണം തിരിച്ചുനല്‍കാനും നിര്‍ദേശം


Keywords:  Kerala, kasaragod, Education, cash, Police, Kundamkuzhi, Attack, Assault, CPM, complaint, Kundamkuzhi GHSS, DDE,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia