city-gold-ad-for-blogger

ജൂണ്‍ 30വരെ വിദ്യാര്‍ത്ഥികള്‍ക്ക് പഴയ പാസ് ഉപയോഗിച്ച് ബസുകളില്‍ യാത്ര ചെയ്യാം; സ്വകാര്യബസുകളില്‍ യാത്രാ ഇളവിന് തീരുമാനമായി

കാസര്‍കോട്: (www.kasargodvartha.com 06.06.2017) പാരലല്‍, സെല്‍ഫ് ഫിനാന്‍സിംഗ് മറ്റ് അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്ഥാപന മേധാവികള്‍ അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ ബസ് പാസോ ഉപയോഗിച്ച് സ്വകാര്യബസുകളില്‍ യാത്ര ചെയ്യുന്നതിന് അനുവദിക്കാന്‍ ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. പാരലല്‍, സെല്‍ഫ് ഫിനാന്‍സിംഗ്, മറ്റ് അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ ആര്‍ ടി ഒ ഒപ്പിട്ട പാസ് ഉപയോഗിച്ച് യാത്ര ചെയ്യണം.

ജൂണ്‍ 30വരെ വിദ്യാര്‍ത്ഥികള്‍ക്ക് പഴയ പാസ് ഉപയോഗിച്ച് ബസുകളില്‍ യാത്ര ചെയ്യാം; സ്വകാര്യബസുകളില്‍ യാത്രാ ഇളവിന് തീരുമാനമായി

പഠനവുമായി ബന്ധപ്പെട്ട് അവധിദിവസമോ സമയപരിധിയോ നോക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാഇളവ് അനുവദിക്കും. അധ്യയനം ആരംഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 30 വരെ നിലവിലുള്ള പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം. 30നകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. വിദ്യാര്‍ത്ഥിയുടെ താമസസ്ഥലത്ത് നിന്ന് പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക.

യാത്രാ ഇളവിന്റെ പേരില്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടാകരുതെന്നും തര്‍ക്കങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പെടുത്തി പരിഹരിക്കണമെന്നും യോഗം തീരുമാനിച്ചു. സംഘര്‍ഷങ്ങളില്ലാത്ത ഒരു അധ്യയനവര്‍ഷത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ആരും നിയമം കയ്യിലെടുക്കരുത്. സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ നല്ല സമീപനമുണ്ടാകണമെന്നും യോഗം നിര്‍ദേശിച്ചു. പരാതികളുണ്ടായാല്‍ പോലീസിനെയോ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കണം.

യോഗത്തില്‍ എ ഡി എം കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഡി വൈ എസ് പി (അഡ്മിനിസ്‌ട്രേഷന്‍) ടി പി പ്രേമരാജന്‍, കാസര്‍കോട് ആര്‍ ടി ഒ ബാബു ജോണ്‍, വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രതിനിധി പി സുരേന്ദ്രന്‍, കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ ടി ഒ എസ് ഷീബ, കെ എസ് ആര്‍ ടി സി പ്രതിനിധി പി ഗിരീശന്‍, ബസുടമസ്ഥസംഘം പ്രതിനിധികളായ സി രവി, വി എം ശ്രീപതി, കെ ഗിരീഷ്, പി എ മുഹമ്മദ് കുഞ്ഞി, സത്യന്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളായ പി ജിനുശങ്കര്‍, കെ മഹേഷ്, എം രാഗേഷ്, നോയല്‍ ടോമിന്‍ ജോസഫ്, സി ഐ എ ഹമീദ്, മുഹമ്മദ് റിയാസ് എം എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : School, Students, Bus, Kasaragod, Meeting, Education, Bus Pass Concession.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia