സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം കാസര്‍കോട് മാതൃക സംസ്ഥാനത്ത് നടപ്പാക്കുന്നു
Sep 11, 2014, 21:30 IST
കാസര്‍കോട്: (www.kasargodvartha.com 11.09.2014) കാസര്‍കോട് ജില്ലയെ മാതൃകയാക്കി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും അതുല്യം പേരില്‍ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു. ജില്ലയില്‍ 2009 ല്‍ ആരംഭിച്ച വിജ്ഞാന്‍ജ്യോതി പദ്ധതിയിലൂടെ മുപ്പതിനായിരത്തോളം നവസാക്ഷരരെ സര്‍വ്വെയിലൂടെ കണ്ടെത്തുകയും അവര്‍ക്ക് നാലാം തരം വിദ്യാഭ്യാസം നല്‍കുകയും ചെയ്ത പദ്ധതി ജില്ലയില്‍ വന്‍ വിജയം നേടിയിരുന്നു.
കലാജാഥകള്‍, പഠനയാത്രകള്‍, പ്രവേശനോത്സവങ്ങള്‍, കലാമത്സരങ്ങള്‍ മുതിര്‍ന്ന പഠിതാക്കളുടെ സാംസ്‌ക്കാരിക സംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ജനകീയമായി. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഈ പരിപാടി സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവിയാണ് സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 2013 ഒക്‌ടോബര്‍ ആറിനു അന്നത്തെ കേന്ദ്രമാനവശേഷി വികസന വകുപ്പ് സഹമന്ത്രി ഡോ. ശശി തരൂര്‍ കാസര്‍കോടിനെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജില്ലയായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും അതുല്യം എന്ന പേരില്‍ ഈ പരിപാടി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ജില്ലയ്ക്ക് അഭിമാനം നല്‍കുന്നു.
സംസ്ഥാനത്ത് നാലാം ക്ലാസ് പാസായവരെ കണ്ടെത്താന്‍ സര്‍വ്വെ നടത്തും. നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. ഇന്‍സ്ട്രക്ടര്‍ പരിശീലനം, പഠിതാക്കള്‍ക്ക് പത്രപാരായണം, കലാമത്സരങ്ങള്‍, പഠനയാത്രകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക ചരിത്രനിര്‍മാണം, വിശിഷ്ടവ്യക്തികളുടെ ക്ലാസ് സന്ദര്‍ശനം, വായനാമത്സരങ്ങള്‍, എന്നിങ്ങനെ വിപുലമായ രീതിയിലാണ് അതുല്യം ക്ലാസ് നടത്തുന്നത്. ഒരു ക്ലാസില്‍ 20 പഠിതാക്കള്‍ വീതം സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും ക്ലാസ് ഉണ്ടായിരിക്കും.
ജില്ലയില്‍ 90 ശതമാനം പേരും നാലാം തരം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബാക്കിയുളള 10 ശതമാനത്തിന് വേണ്ടിയാണ് അതുല്യം പദ്ധതി കാസര്‍കോട് ജില്ലയില്‍ വീണ്ടും നടപ്പിലാക്കുന്നത്. 15നും 50നും ഇടയില്‍ പ്രായമുള്ള നാലാം തരം പൂര്‍ത്തിയാക്കാത്തവരെ കണ്ടെത്തി അവരെ നാലാം തരം വിജയിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായി സംസ്ഥാനതല സംഘാടകസമിതി രൂപീകരിച്ചു. ജില്ലകളില്‍ എംപിയും എംഎല്‍എ മാരും രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായും ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും മുനിസിപ്പല്‍ ചെയര്‍മാന്‍മാരും ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ വൈസ് ചെയര്‍മാന്‍മാരായും ജില്ലാ സാക്ഷരതാമിഷന്‍ കോഡിനേറ്റര്‍ ജനറല്‍ കണ്‍വീനറായും ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരും ജില്ലാ സാക്ഷരതാ സമിതി അംഗങ്ങള്‍, പ്രമുഖ മുന്‍ സാക്ഷരതാപ്രവര്‍ത്തകര്‍, വിവിധ വകുപ്പ് തലവന്‍മാര്‍, രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായി വിപുലമായ സംഘാടക സമിതി ജില്ലയില്‍ രൂപീകരിച്ചു. ബ്ലോക്ക്, മുനിസിപ്പല്‍, പഞ്ചായത്ത്, വാര്‍ഡ് തലത്തിലും സംഘാടക സമിതികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്.
പഠിതാക്കള്‍ക്ക് പുസ്തകവും മറ്റ് പഠനോപകരണങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ലഭിക്കാനുളള തീരുമാനവും സര്‍ക്കാര്‍ ആലോചിച്ച് വരുന്നു. കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതിന്റെ വാര്‍ഷികദിനമായ ഏപ്രില്‍ 18ന് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും.

Keywords : Kasaragod, Kerala, Education, District Panchayath, State,Complete primary education project expands.