അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതി; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്
Aug 5, 2020, 20:24 IST
കാസര്‍കോട്: (www.kasargodvartha.com 05.08.2020) ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്നുവെന്ന പരാതിയെകുറിച്ച് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടു. പ്ലസ്ടു വരെയുള്ള വരെയുള്ള സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുക. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.
വിദ്യാഭ്യാസ ഉപഡയരക്ടര്‍, ഡി.ഇ.ഒ, എ.ഇ.ഒ എന്നിവരടങ്ങുന്ന സമിതിയിലാണ് ജില്ലയിലെ മുഴുവന്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
Keywords: Kasaragod, News, Kerala, Fees, Education, District collector, Complaint, Complaint of excessive fees