city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ്: എസ്എഫ്‌ഐക്ക് മുന്‍തൂക്കം, കാസര്‍കോട് ഗവ കോളജ് കെഎസ്‌യു -എംഎസ്എഫ് സഖ്യത്തിന്

കാസര്‍കോട്: (www.kasargodvartha.com 20/10/2015) കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മുന്‍തൂക്കം. 12 കോളജുകളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയം നേടി. ചീമേനി ഐഎച്ച്ആര്‍ഡി, മടിക്കൈ ഐഎച്ച്ആര്‍ഡി, കാലിച്ചാനടുക്കം എസ്എന്‍ഡിപി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, പാലാത്തടം ഡോ. പി.കെ രാജന്‍ മെമ്മോറിയല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം കാസര്‍കോട് ഗവ കോളജില്‍ യൂണിയന്‍ ഭരണം കെഎസ്‌യു - എംഎസ്എഫ് സഖ്യം എസ്എഫ്‌ഐയില്‍ നിന്നും തിരിച്ചുപിടിച്ചു.

ഗവ കോളജില്‍ ഒമ്പതില്‍ ഒമ്പത് മേജര്‍ സീറ്റുകളും നാല് ക്ലാസ് പ്രതിനിധികളും 10 അസോസിയേഷന്‍ സെക്രട്ടറി സ്ഥാനവും എം.എസ്.എഫ് കെ.എസ്.യു സഖ്യം നേടി. ഷറഫ് കോളജ്, തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, എം.ഐ.സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, നളന്ദ കോളജ്, സഅദിയ കോളജ് എന്നീ കോളജ് യൂണിയനുകള്‍ എം.എസ്.എഫ് തൂത്തുവാരി.

ഏഴിടത്ത് മേജര്‍സീറ്റും മൈനര്‍ സീറ്റും ഉള്‍പെടെ മുഴുവന്‍ സീറ്റും എസ്എഫ്‌ഐ തൂത്തുവാരി. രാജപുരം സെന്റ് പയന്‍സ് ടെന്‍ത് കോളജും ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജും യുഡിഎസ്എഫില്‍ നിന്നും എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ കോളജില്‍ എട്ടില്‍ ഏഴ് സീറ്റും എസ്എഫ്‌ഐ നേടി. ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന നീലേശ്വരം സനാതന കോളജില്‍ മുഴുവന്‍ സീറ്റും എസ്എഫ്‌ഐ സ്വന്തമാക്കി.

കാഞ്ഞങ്ങാട് സി.കെ നായര്‍ കോളജില്‍ യൂണിയന്‍ കെഎസ്‌യു എംഎസ്എഫ് സഖ്യം തിരിച്ചു പിടിച്ചു. ഗോവിന്ദ പൈ കോളജില്‍ സ്റ്റുഡന്റ് എഡിറ്ററും കുമ്പള ഐഎച്ച്ആര്‍ഡിയില്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി സ്ഥാനവും എം.എസ്.എഫ് കെ.എസ്.യു സഖ്യം നേടി. കാസര്‍കോട് ഗവ കോളജിലെ വിജയികള്‍: പി.എസ്് സഹദ് (ചെയര്‍മാന്‍), ദീപിക രാജ് (വൈസ് ചെയര്‍മാന്‍), മുനവ്വര്‍ സാഹിദ് (ജനറല്‍ സെക്രട്ടറി), ബി ദീപ്തി (ജോ സെക്രട്ടറി), അബ്ദുര്‍ റഹ്് മാന്‍, റിയാസ് പേരാല്‍, ഷിജോ പി ജോണ്‍ (യു.യു.സി), ബിജിത് രാജ് (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), അഹമ്മദ് ഷാഹിസ് (സ്റ്റുഡന്റ് എഡിറ്റര്‍), എം.ടി.പി മുഫസിര്‍ (സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍).

എം.ഐ.സി കോളജ്: മുഹ്തസിം (ചെയര്‍മാന്‍), ധനലക്ഷ്മി (വൈസ് ചെയര്‍മാന്‍), സഫ്‌വാന്‍ (യു.യു.സി), ഫായിസ്് (ജനറല്‍ സെക്രട്ടറി), ശിനീന (ജോ സെക്രട്ടറി), മുഹമ്മദ് കുഞ്ഞി (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), അഹമ്മദ് ദില്‍ഷാദ് (സ്റ്റുഡന്റ് എഡിറ്റര്‍), ആഷിഖ് (സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍)

ഗോവിന്ദ പൈ കോളജില്‍ സറീന (എഡിറ്റര്‍), കുമ്പള ഐ.എച്ച്.ആര്‍.ഡിയില്‍ മുസമ്മില്‍ പേരാല്‍ (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), കാഞ്ഞങ്ങാട് സി.കെ നായര്‍ കോളജില്‍ രോഹിത് (ചെയര്‍മാന്‍), കാവ്യ (വൈസ് ചെയര്‍മാന്‍), സുഹറ (ജന സെക്രട്ടറി), മിഥുന്‍ (ഫൈന്‍ ആര്‍ട്‌സ്), ഹുസൈന്‍ (യു.യു.സി) വിജയികളായി.

ക്യാമ്പസുകളുടെ മത നിരപേക്ഷതയ്ക്കും ജനാധിപത്യ സംരക്ഷണത്തിനും വോട്ടുരേഖപ്പെടുത്തിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു. നെഹ്‌റു കോളജില്‍ നടന്ന ആഹ്ലാദ പ്രകടനം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. പി ഗോകുല്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് വൈശാഖ് ശോഭനന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം ടി.പി റിജിന്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു. ജയനാരായണന്‍ സ്വാഗതം പറഞ്ഞു.

കാസര്‍കോട് ഗവ കോളജില്‍ നിന്നടക്കം ജില്ലയിലെ വിവിധ കോളജുകളില്‍ എം.എസ്.എഫ് നേടിയ വിജയം വിദ്യാര്‍ത്ഥി പക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ചതിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ അംഗീകാരമാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണിയും ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോടും പ്രസ്താവിച്ചു.

കെ.എസ്.യു - എം.എസ്.എഫ് മുന്നണി നേടിയ വിജയം വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്ന് എം,എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ പറഞ്ഞു. ജില്ലയില്‍ എം.എസ്.എഫ് കെ.എസ്.യു സഖ്യം 20 യു.യു.സി മാരെ നേടിയതായും നേതാക്കള്‍ അവകാശപ്പെട്ടു.

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ്: എസ്എഫ്‌ഐക്ക് മുന്‍തൂക്കം, കാസര്‍കോട് ഗവ കോളജ് കെഎസ്‌യു -എംഎസ്എഫ് സഖ്യത്തിന്

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ്: എസ്എഫ്‌ഐക്ക് മുന്‍തൂക്കം, കാസര്‍കോട് ഗവ കോളജ് കെഎസ്‌യു -എംഎസ്എഫ് സഖ്യത്തിന്
നെഹ്‌റു കോളജിലെ വിജയികളെ ആനയിച്ച് എസ്എഫ്‌ഐ നടത്തിയ ആഹ്ലാദ പ്രകടനം

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ്: എസ്എഫ്‌ഐക്ക് മുന്‍തൂക്കം, കാസര്‍കോട് ഗവ കോളജ് കെഎസ്‌യു -എംഎസ്എഫ് സഖ്യത്തിന്
കെ.എസ്.യു - എം.എസ്.എഫ് പ്രവര്‍ത്തകര്‍ കാസര്‍കോട് ഗവ കോളജില്‍ നടത്തിയ ആഹ്ലാദ പ്രകടനം
Keywords : Kasaragod, Kerala, College, Election, Students, Education, SFI, MSF, KSU, College union election results.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia