മാസത്തിലൊരു രക്തദാന ക്യാമ്പ് പദ്ധതിയുമായി മുന്നാട് പീപ്പിള്‍സ് കോളജ് എന്‍എസ്എസ് യൂണിറ്റ്
Nov 29, 2014, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 29.11.2014) കഴിഞ്ഞ രണ്ടു വര്‍ഷവും ഏറ്റവും കൂടുതല്‍ രക്തദാനം ചെയ്തതിനുള്ള ജില്ലാ ആരോഗ്യ വകുപ്പിന്റെ പുരസ്‌കാരം നേടിയ മുന്നാട് പീപ്പിള്‍സ് കോളജ് എന്‍.എസ്.എസ് യൂണിറ്റ് മാസത്തിലൊരു രക്തദാന പദ്ധതി തുടങ്ങി. കഴിഞ്ഞ വര്‍ഷം നാല് രക്തദാന ക്യാമ്പുകളിലായി എന്‍.എസ്.എസ് വളണ്ടിയര്‍മാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മുന്നൂറോളം യൂണിറ്റ് രക്തം ദാനം ചെയ്തിരുന്നു.
ക്യാമ്പുകളിലല്ലാതെ പരിയാരം, മംഗലാപുരം, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലേ വിവിധ ആശുപത്രികളിലായി 125 ഓളം യൂണിറ്റ് രക്തം വളണ്ടിയര്‍മാര്‍ നല്‍കിയിരുന്നു. ഈ വര്‍ഷം നവംബര്‍ മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ മാസം വരെയായി ആറ് ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് എന്‍.എസ്.എസ് യൂണിറ്റ് ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ക്യാമ്പിന്റെ ഉദ്ഘാടനം കാസര്‍കോട് വിദ്യാഭ്യാസ സഹകരണ സംഘം ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ കെ.എന്‍ ജഗദീശന്‍ നമ്പ്യാര്‍ നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പള്‍ ഡോ. സി.കെ ലൂക്കോസ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രി രക്ത ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി മനോജ് കുമാര്‍ മുഖ്യാഥിതിയായി. വിദ്യാഭ്യാസ സഹകരണ സംഘം സെക്രട്ടറി ഇ കെ രാജേഷ്, ഭരണസമിതിയംഗം എം ലതിക, സന്നദ്ധ രക്തദാന ഫീല്‍ഡ് കോഓഡിനേറ്റര്‍ വി വിനോദ്കുമാര്‍, സാബു മാരാര്‍ എന്നിവര്‍ സംസാരിച്ചു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും വി ജ്യോതി നന്ദിയും പറഞ്ഞു. വളണ്ടിയര്‍ സെക്രട്ടറിമാരായ വി.എസ് വിഷ്ണു, എം ഹരികൃഷ്ണന്‍, കെ നവ്യ, പി ആതിര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords : Kasaragod, Kerala, Blood donation, College, Munnad, Students, Education.