city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹകരണ വിദ്യാശ്രീ പദ്ധതിക്ക് തുടക്കം കുറിച്ചു

കാസർകോട്: (www.kasargodvartha.com 06.06.2021) സംസ്ഥാന സഹകരണ വകുപ്പ് കൺസ്യൂമർ ഫെഡിൻ്റെ ആഭിമുഖ്യത്തിൽ സഹകരണ സംഘങ്ങൾ മുഖേന നടപ്പിലാക്കുന്ന സഹകരണ വിദ്യാശ്രീ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
 
സഹകരണ വിദ്യാശ്രീ പദ്ധതിക്ക് തുടക്കം കുറിച്ചു


പുതിയ അധ്യായന വർഷക്കാലത്ത് കോവിഡ് പ്രതിസന്ധി മൂലം വീട്ടിൽ കഴിയുന്ന വിദ്യാർഥികൾക്ക് അവരുടെ വീടുകളിലേക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും എത്തിക്കാൻ സഹകരണ വകുപ്പ് ഏറ്റെടുത്ത പദ്ധതിയാണ് സഹകരണ വിദ്യാശ്രീ.

പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം ഉദുമ വനിത സഹകരണ സംഘം ഹാളിൽ പുസ്തകങ്ങൾ വിതരണം ചെയ്തത് സി എച് കുഞ്ഞമ്പു എം എൽ എ നിർവഹിച്ചു. കൺസ്യൂമർ ഫെഡ് എക്സിക്യൂടീവ് ഡയറക്ടർ വി കെ രാജൻ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ മുഖ്യാതിഥിയായ ചടങ്ങിൽ അസി. രജിസ്ട്രാർ പ്ലാനിംഗ് എം ആനന്ദൻ പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്തംഗം വി കെ അശോകൻ, ഹൊസ്ദുർഗ് അസി. രജിസ്ട്രാർ ജനറൽ കെ രാജഗോപാലൻ, കൺസ്യൂമർ ഫെഡ് അസി. റീജിയണൽ മാനേജർ പി വി ശൈലേഷ് ബാബു, സി ഡി എസ് ചെയർപേഴ്സൺ പുഷ്പലത കെ, ഉദുമ വനിത സംഘം പ്രസിഡൻ്റ് കസ്തൂരി ബാലൻ, സെക്രടറി ബി കൈരളി എന്നിവർ സംസാരിച്ചു.

Keywords:  News, Kasaragod, Education, Kerala, State, Co-operative, Vidyasree, Co-operative Vidyasree, Co-operative Vidyasree project started.     

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia