city-gold-ad-for-blogger

പൊവ്വല്‍ യുപി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയില്ലെങ്കില്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും തടയുമെന്ന് ക്ലബ്ബ് പ്രവര്‍ത്തകര്‍

പൊവ്വല്‍: (www.kasargodvartha.com 18/12/2015) പൊവ്വല്‍ ഗവ: യുപി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയില്ലെങ്കില്‍ ജനുവരി നാലിന് പൊവ്വല്‍ എല്‍.ബി.എസ്. കോളജില്‍ പരിപാടിയില്‍ സംബന്ധിക്കുന്ന മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും തടയുമെന്ന് പൊവ്വല്‍ സമാന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് യോഗം വ്യക്തമാക്കി.

90 വര്‍ഷം പഴക്കമുള്ള പൊവ്വല്‍ ജി.യു.പി.എസ്. മുളിയാര്‍ മാപ്പിള ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സമാന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബ്  ജനുവരി ഒന്ന് മുതല്‍ നാല് വരെ സമര പരമ്പര എന്ന നിലയില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. നിരവധി തവണയായി വിദ്യാഭ്യാസ മന്ത്രിക്കും എം.എല്‍.എമാര്‍ക്കും വിവിധ ക്ലബ്ബുകൾ നിവേദനം നല്‍കിയിട്ടും അതിന് യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പൊവ്വല്‍ സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തുന്നതിനെതിരായി ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചുവരികയാണെന്ന് യോഗം കുറ്റപ്പെടുത്തി.

ജനുവരി ഒന്നിന് തുടക്കം കുറിക്കുന്ന സമരത്തില്‍ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും തടയാനാണ് ക്ലബ് പ്രവർത്തകരുടെ തീരുമാനം. പൊവ്വല്‍ സ്‌കൂളില്‍ 700 ല്‍ പരം വിദ്യാര്‍ത്ഥികളും, ഹൈസ്‌കൂള്‍ തുടങ്ങാനുള്ള ബില്‍ഡിംഗുകള്‍ നിലവിലുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് ബാത്തിഷ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് കോട്ട, കബീര്‍, ശരീഫ് പാറപ്പള്ളം, ശംസീര്‍, ജുനൈദ് കോട്ട തുടങ്ങിയവര്‍ സംസാരിച്ചു.

പൊവ്വല്‍ യുപി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയില്ലെങ്കില്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും തടയുമെന്ന് ക്ലബ്ബ് പ്രവര്‍ത്തകര്‍

 Key words:  Education, Minister, Protest, LBS-College, Programe, Students, Building,Oldest, Povval, Power full

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia