പത്താം തരം തുല്യതാ പരീക്ഷ: ജില്ലയ്ക്ക് മികച്ച വിജയം
Oct 24, 2013, 11:09 IST
കാസര്‍കോട്: പത്താംതരം തുല്യതാ പരീക്ഷയില്‍ ജില്ലയ്ക്ക് മികച്ച വിജയം. മലയാളം മാധ്യമത്തില്‍ 715 പേരും കന്നഡ മാധ്യമത്തില്‍ 476 പേരുമാണ് കാസര്‍കോട് ജില്ലയില്‍നിന്ന് 21 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയത്. ഇതില്‍ മലയാള മാധ്യമത്തില്‍ 622 പേരും കന്നഡ മാധ്യമത്തില്‍ 424 പേരും വിജയിച്ചു.
87.83 ശതമാനം പേരെ വിജയിപ്പിച്ച കാസര്‍കോട് ജില്ല രണ്ടാം സ്ഥാനം കൈവരിച്ചു. തൃക്കരിപ്പൂര്‍ പഠന കേന്ദ്രവും പിലീക്കോട് പഠന കേന്ദ്രവും പരീക്ഷ എഴുതിയ മുഴുവന്‍ പേരെയും വിജയിപ്പിച്ചു. മലയാളം മാധ്യമത്തില്‍ നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളില്‍ പരീക്ഷ എഴുതിയ ശ്രീജ. കെ അഞ്ച് എ പ്ലസും രണ്ട് എ യും ഒരു ബി പ്ലസും നേടി.
രാജാസില്‍ പരീക്ഷ എഴുതിയ എ. ഫാസില്‍, പി. സതീശന്‍ തുടങ്ങിയവര്‍ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. കന്നഡ മാധ്യമത്തില്‍ എസ്.എന്‍.എച്ച്.എസ് പെര്‍ലയില്‍ പരീക്ഷ എഴുതിയ ബി. രത്‌നാവതി 432 മാര്‍ക്ക് നേടി ഒന്നാം റാങ്കും, എസ്.വി.വി.എച്ച്.എസ് മീയാപ്പദവില്‍ പരീക്ഷ എഴുതിയ കെ. രമിത 421 മാര്‍ക്ക് നേടി രണ്ടാം റാങ്കും, ഗവ.എച്ച്.എസ്.മംഗല്‍പ്പാടിയില്‍ പരീക്ഷ എഴുതിയ സി.എച്ച്. ശങ്കര നാരായണ ഭട്ട് മൂന്നാം റാങ്കും നേടി.
ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ബി. സുധയും പത്താംതരം തുല്യതാപരീക്ഷ വിജയിച്ചവരില്‍ ഉള്‍പെടും. പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുന്നവര്‍ 30 ന് മുമ്പ് പരീക്ഷാ സെന്ററുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കണമെന്ന് സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത്കുമാര്‍ അറിയിച്ചു.
Keywords : Kasaragod, Education, Winner, District, 10th class, Exam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.