ചെമ്മനാട് ജമാഅത്ത് സ്‌കൂളില്‍ എസ് പി സി ഓണം ത്രിദിന ക്യാമ്പ് നടത്തി
Sep 10, 2016, 11:30 IST
ചെമ്മനാട്: (www.kasargodvartha.com 10.09.2016) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണം ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ സി ടി അഹ് മദലി ഉദ്ഘാടനം നിര്‍വഹിച്ചു.
പി ടി എ വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി സി എച്ച് അബ്ദുല്‍ ലത്വീഫ്, സ്‌കൂള്‍ കണ്‍വീനര്‍ അബ്ദുല്ല പി എം, ജമാഅത്ത് സെക്രട്ടറി സി എച്ച് സാജു, സ്റ്റാഫ് സെക്രട്ടറി വിജയല്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ ഒ സ്വാഗതവും സി പി ഒ മുഹമ്മദ് യാസിര്‍ സി എല്‍ നന്ദിയും പറഞ്ഞു.
ക്യാമ്പിന്റെ ഭാഗമായി കാസര്‍കോട് എ എം വി ഐ സൂരജ് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസെടുത്തു. ചെര്‍ക്കള പി എച്ച് സിയിലെ ഡോ. ശമീമ തന്‍വീര്‍ പ്രഥമ ശുശ്രൂഷയെ പറ്റി കുട്ടികളില്‍ അവബോധമുണ്ടാക്കി.
ഫ്രന്‍ഡ്‌സ് റ്റു ഹോം പദ്ധതിയുടെ ഭാഗമായി ദരിദ്ര കുടുംബങ്ങളിലേക്ക് ഓണം ബക്രീദ് കിറ്റുകള് എത്തിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ലഹരി വിരുദ്ധ കൂട്ടായ്മയും സംഘടിപ്പിച്ചു.
Keywords : Chemnad, Jamaath, School, Camp, Students, Education, Inauguration, SPC.