കുട്ടികള്‍ വിദ്യാഭ്യാസത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത് മാതാവില്‍ നിന്ന്: ഡോ. ഖാദര്‍ മാങ്ങാട്
Feb 23, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 23.02.2016) കലാലയ പഠനം ആരംഭിക്കുന്നതിനു മുമ്പ് കുട്ടികള്‍ വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങള്‍ അഭ്യസിക്കുന്നത് സ്വന്തം അമ്മയില്‍ നിന്നാണെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 20ാം വാര്‍ഷികാഘോഷ പരിപാടികളോടനുബന്ധിച്ചു നടത്തിയ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മളില്‍ നിന്നും ഉള്‍ക്കൊള്ളുന്ന പാഠങ്ങള്‍ കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. നമ്മളില്‍ നിന്നും കുഞ്ഞുങ്ങള്‍ നല്ലതുമാത്രം ഗ്രഹിക്കാന്‍ ശ്രദ്ധിക്കേണ്ടത് നമ്മള്‍ തന്നെയാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന്റെ വിദ്യാഭാസ പുരോഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സി.എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.ജി അച്യുതന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. മുന്‍മന്ത്രിയും സിഡ്‌കോ ചെയര്‍മാനുമായ സി ടി അഹ് മദലി അവാര്‍ഡ് വിതരണം നടത്തി. ചെമ്മനാട് ജമാഅത്ത് ജനറല്‍ സെക്രട്ടറി സി.എച്ച് അബ്ദുല്‍ ലത്തീഫ് മാഗസിന്‍ പ്രകാശനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശംസിയ സി.എ , ഖത്തീബ് സുബൈര്‍ കൗസരി, പി ടി എ പ്രസിഡണ്ട് അഷ്‌റഫ് കൈന്താര്‍, ജമാഅത്ത് സെക്രട്ടറി കെ. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് കെ ടി എം ജമാല്‍, ട്രഷറര്‍ അഹ് മദ് അലി, ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സാലിമ്മ ജോസഫ്, പി ടി എ വൈസ് പ്രസിഡണ്ട് സമീര്‍ കാങ്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.
സ്‌കൂള്‍ കണ്‍വീനര്‍ നൗഷാദ് ആലിച്ചേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സാവിത്രി നന്ദിയും പറഞ്ഞു.
Keywords: Education, kasaragod, Kannur University, Chemnad, Anniversary, inauguration.