city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദിവാസി ഭൂമിയില്‍ നിന്ന് സിവില്‍ സര്‍വീസ് തിളക്കം; ചരിത്രത്തില്‍ ഇടംനേടി ശ്രീധന്യ

കല്‍പ്പറ്റ:(www.kasargodvartha.com 06/04/2019) ആദിവാസി ഭൂമിയില്‍ നിന്ന് സിവില്‍ സര്‍വീസ് തിളക്കവുമായി ചരിത്രത്തില്‍ ഇടംനേടി ശ്രീധന്യ. തൊഴിലുറപ്പിലൂടെ സുരേഷും കമലയും മകള്‍ക്ക് നേടിക്കൊടുത്തത് സിവില്‍ സര്‍വീസ് തിളക്കം. വയനാട് പൊഴുതന അമ്പലക്കൊല്ലി ഇ എം എസ് കോളനിയിലെ സുരേഷ്-കമല ദമ്പതിമാരുടെ മകള്‍ ശ്രീധന്യ സുരേഷ് അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.

ആദിവാസി ഭൂമിയില്‍ നിന്ന് സിവില്‍ സര്‍വീസ് തിളക്കം; ചരിത്രത്തില്‍ ഇടംനേടി ശ്രീധന്യ


വയനാട്ടിലെ ജനറല്‍ വിഭാഗത്തില്‍നിന്നുള്ളവര്‍ക്ക് പോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടമാണ് ഈ ആദിവാസി പെണ്‍കുട്ടി സ്വന്തം കുടിലില്‍ എത്തിച്ചത്. സിവില്‍സര്‍വീസ് പരീക്ഷയില്‍ മകള്‍ ഉയര്‍ന്ന റാങ്ക് നേടിയ വിവരം അറിഞ്ഞപ്പോള്‍ സുരേഷിനും കമലക്കും സന്തോഷം അടക്കാനായില്ല. തങ്ങളുടെ കഷ്ടപാടുകള്‍ക്ക് മകള്‍ തക്കതായ പ്രതിഫലം തന്നു. പണിയെടുത്ത് കിട്ടുന്നത് മുഴുവന്‍ മക്കളുടെ പഠനത്തിന് ചിലവഴിക്കുന്ന തങ്ങള്‍ക്ക് ഇതിനേക്കാള്‍ വലുതൊന്നും ലഭിക്കാനില്ലെന്നുമാണ് ഈ മാതാപിതാക്കള്‍ പറയുന്നത്.

സുവോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ് ശ്രീധന്യ. തരിയോട് നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് എസ്എസ്എല്‍സി പാസായത്. തരിയോട് ഗവ. ജിഎച്ച്എസ്എസില്‍നിന്ന് പ്ലസ് ടുവും കോഴിക്കോട് ദേവഗിരി കോളേജില്‍നിന്ന് സുവോളജിയില്‍ ബിരുദവും കലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി.

2016ലാണ് ആദ്യം സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതിയത്. കുറഞ്ഞ മാര്‍ക്കിന് പരാജയപ്പെട്ടു. എന്നാല്‍ ഐഎഎസ് നേടണമെന്ന ഉറച്ച ലക്ഷ്യത്തോടെ പരിശീലനം തുടര്‍ന്നു. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ഐസിഎസ്ഇടിഎസ്(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍ ടെയിനിങ് സൊസൈറ്റി) പരിശീലനത്തിന് സാമ്പത്തിക സഹായം നല്‍കി. കഴിഞ്ഞ ജൂണിലാണ് പ്രിലിമിനറി പാസായത്. ഒക്‌ടോബറില്‍ മെയിന്‍ ജയിച്ചു. പിന്നീട് ഡല്‍ഹിയില്‍ അഭിമുഖവും പാസായി.

ഇപ്പോള്‍ ശ്രീധന്യ ഫോര്‍ച്യൂണ്‍ സിവില്‍ സര്‍വീസ് അക്കാദമയില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുകയാണ്. സഹോദരി സുശിത സുരേഷ് പാലക്കാട് കോടതിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ്. സഹോദരന്‍ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളിടെക്‌നിക് വിദ്യാര്‍ഥി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Wayanad, Kerala, Top-Headlines, Education,Civil service glow from tribal earth; Sree Dhanya in the history

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia