കേരള കേന്ദ്രസര്‍വകലാശാലയില്‍ സിവില്‍ സര്‍വീസിനും, യു.ജി.സി നെറ്റ് പരീക്ഷകള്‍ക്കുമുള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കമായി
Oct 30, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 30/10/2015) കേരള കേന്ദ്രസര്‍വകലാശാലയില്‍ സിവില്‍ സര്‍വീസിനും, യു.ജി.സി നെറ്റ് പരീക്ഷകള്‍ക്കുമുള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 30ന് യൂണിവേഴ്‌സിറ്റി പെരിയ തേജസ്വനി ഹില്‍സ് ക്യാമ്പസില്‍ നടന്ന ചടങ്ങ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
രജിസ്ട്രാര്‍ ഡോ. കെ.സി ബൈജു അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ വി. ശശിധരന്‍ ആശംസ അര്‍പ്പിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം അധ്യാപകനായ ഡോ. ഷൈജുമോന്‍ ക്ലാസുകള്‍ നയിച്ചു.
ദേശീയ തലത്തില്‍ പ്രഗത്ഭരായ പല ഉന്നത വ്യക്തിത്വങ്ങളും പ്രസ്തുത പരിശീലന പരിപാടിയുടെ ഭാഗമാണ് എന്ന് പരിശീലനപരിപാടിയുടെ സംഘാടകനായ സ്റ്റുഡന്‍സ് വെല്‍ഫയര്‍ ഡീന്‍ ഡോ. അമൃത് ജി കുമാര്‍ അറിയിച്ചു. പ്രസ്തുത പരിപാടിയിലൂടെ ഭൗതികരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന പല ചര്‍ച്ചകളും ക്ലാസുകളും സംഘടിപ്പിക്കുകവഴി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍സര്‍വീസ്, യു.ജി.സി നെറ്റ് പരീക്ഷകള്‍ സധൈര്യം നേരിടുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും, വരുംവര്‍ഷങ്ങളില്‍ കേരള കേന്ദ്രസര്‍വകലാശാലയുടെ സാന്നിധ്യം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
Keywords : Central University, Education, Kerala, Kasaragod, Kanhangad, UGC, Exam, Civil service and UGC NET workshop in CUK.