city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിവില്‍സര്‍വീസ് അക്കാദമി കാസര്‍കോട് കേന്ദ്രം വിദ്യാഭ്യാസ മന്ത്രി നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 17/01/2017) കേരളസ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കാസര്‍കോട് കേന്ദ്രം  കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ സയന്‍സ് പാര്‍ക്കില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നാടിന് സമര്‍പ്പിച്ചു. സിവില്‍സര്‍വീസ് മാത്രമല്ല വിവിധ ഉന്നത പഠനങ്ങള്‍ക്കുള്ള എന്‍ട്രന്‍സ് പരിശീലനകേന്ദ്രമായിരിക്കും ഇ കേന്ദ്രമെന്ന് മന്ത്രി പറഞ്ഞു.
സിവില്‍സര്‍വീസ് അക്കാദമി കാസര്‍കോട് കേന്ദ്രം വിദ്യാഭ്യാസ മന്ത്രി നാടിന് സമര്‍പ്പിച്ചു

സാധാരണ പഠനത്തിനപ്പുറം വിദ്യാര്‍ത്ഥി നേടേണ്ട അറിവാണ് ഈ പരിശീലനം വഴി ലഭിക്കുക. ബിരുദാനന്തരബിരുദത്തിനുശേഷം ചേരാവുന്ന ഉന്നത കോഴ്‌സുകളെ പരിചയപ്പെടുത്തുകയും പരിശീലനം നല്‍കുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തെ ലോകോത്തനിലവാരത്തിലുയര്‍ത്തുന്നതിന് ലക്ഷ്യമിട്ടാണ് ജില്ലകള്‍ തോറും സിവില്‍സര്‍വീസ് അക്കാദമി കേന്ദ്രം ആരംഭിക്കുന്നത്. ഇത് കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ അഭിമാന സ്ഥാപനമാകുമെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ സയന്‍സ് പാര്‍ക്ക അങ്കണത്തില്‍ യോഗത്തില്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പിന്നാക്ക അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ ഈ കേന്ദ്രം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. പി കരുണാകരന്‍ എം പി മുഖ്യാതിഥിയായിരുന്നു. എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ആര്‍ഡിഒ ഡോ. പി കെ ജയശ്രീ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി, നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി. പ്രഭാകരന്‍, പി. ദാമോദരന്‍, സ്ഥിരം സമിതി അധ്യക്ഷരായ എന്‍. ഉണ്ണികൃഷ്ണന്‍, ഗംഗാ രാധാകൃഷ്ണന്‍, എം പി ജാഫര്‍, ടി വി ഭാഗീരഥി, ഡിഡിഇ ഇ കെ സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ സ്വാഗതവും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മഹമൂദ് മുറിയനാവി നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Minister, Education, Civil service academy inaugurated.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia