city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെഹ്‌റു ഇന്ത്യയെ ആധുനികതയിലേക്ക് കൈപിടിച്ചുയര്‍ത്തി: ഡോ ജി. ഗോപകുമാര്‍

കാസര്‍കോട്: (www.kasargodvartha.com 14.11.2014) പരമ്പരാഗത ചിന്താഗതിയുളള ഇന്ത്യന്‍ സമൂഹത്തെ ആധുനികവത്ക്കരിച്ചുകൊണ്ട് ഇന്നുളള സാമൂഹ്യ വ്യവസ്ഥിതിക്ക് അടിത്തറ പാകിയതിലാണ് നെഹ്‌റു എന്ന രാഷ്ട്രതന്ത്രജ്ഞന്റെ വിജയമെന്ന് കേരള കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നതവിദ്യഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും, അതോടൊപ്പം തന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മുന്‍ഗണനാ മേഖലയായ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഡാമുകള്‍ നിര്‍മിക്കുന്നതില്‍ മുന്‍കൈ എടുക്കുകയും ചെയ്തു.

ഇത്തരം ഡാമുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും  വികസനത്തിന്റെ ക്ഷേത്രങ്ങളായിട്ടാണ് നെഹ്‌റു വിശേഷിപ്പിച്ചത്. ഈ വിശേഷണത്തിലൂടെ വികസനത്തിന്റെ മന്ത്രം ജനങ്ങളിലേക്കെത്തിക്കുക എന്ന സത്വര പ്രക്രിയകൂടി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഐഐടികൊണ്ട് വരുന്നതില്‍ നെഹ്‌റുവിന് താത്പര്യം ഉണ്ടായിരുന്നു. എന്നാല്‍ പ്രാദേശിക ഭിന്നതയുടെ പേരില്‍ ഇത് കേരളത്തിന് കൈവിട്ടുപോകുകയായിരുന്നുവെന്ന് ഗോപകുമാര്‍ പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന പണ്ഡിറ്റ് ജലഹര്‍ലാല്‍ നെഹ്‌റു ശതോത്തര രജത ജൂബിലി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ ജനാധിപത്യ ബോധവും വിശ്വാസവുമാണ് നെഹ്‌റുവിനെ മറ്റ് നേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഒരേ സമയം തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും  ശോഭിക്കാന്‍ കഴിഞ്ഞത് നെഹ്‌റുവിന്റെ വ്യക്തി പ്രഭാവം കൊണ്ട് മാത്രമാണ്. ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നെഹ്‌റുവിന്റെ മികവ് മനസിലാക്കിയ മഹാത്മാഗാന്ധി നെഹ്‌റുവിന്റെ കൈയില്‍ തന്നെ ഇന്ത്യയുടെ ഭാവി ഏല്‍പ്പിക്കാന്‍ ആഗ്രഹിച്ചു. ഗാന്ധിജി നെഹ്‌റുവിനെയും പട്ടേലിനെയും തന്റെ രണ്ട് കണ്ണുകളോടാണ് ഉപമിച്ചത്.

സമയകൃത്യ നിഷ്ഠതയും ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോള്‍  മറ്റുളളവരോട്  മാതൃകാപരമായി  പെരുമാറേണ്ട രീതിയും നെഹ്‌റു നമ്മെ പഠിപ്പിക്കുന്നു. ചേരിചേരാ പ്രസ്ഥാനം ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തല്‍, പഞ്ചവത്സരപദ്ധതിയുടെ രൂപവത്ക്കരണം എന്നീ മേഖലകളില്‍ നെഹ്‌റുവിന്റെ സംഭാവന  വിലപ്പെട്ടതാണ്.

ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. എ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ.  മുഹമ്മദ് അഹമ്മദ് നെഹ്‌റു എന്ന എഴുത്തുകാരന്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.  ദമാസ്‌ക്കസിലെ വായനശാലകള്‍ അക്ഷരവിരോധികള്‍ കത്തിച്ചപ്പോള്‍ നിരവധി പുസ്തകങ്ങള്‍ ചാമ്പലായി ഇതാണ് ലോകത്തിലെ ഏറ്റവും വലിയ വേദന എന്നാണ് നെഹ്‌റു പറഞ്ഞത്. സ്വന്തം അഭിപ്രായം തുറന്നുപറയാനുളള ആര്‍ജവമാണ് നെഹ്‌റുവിനെ വ്യത്യസ്തനാക്കുന്നത്. നെഹ്‌റു തന്റെ മകള്‍ക്കയച്ച കത്തുകള്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഇന്ത്യയിലെ ഓരോ കുട്ടിക്കും അയച്ച കത്തുകളാണ്. വായന നിരന്തര തപസ്യയാണെന്ന സന്ദേശമാണ് നെഹ്‌റു ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.

നെഹ്‌റു എന്ന രാഷ്ട്രശില്‍പി ഈ വിഷയത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസ് കാസര്‍കോട് ഡയറക്ടര്‍  ഡോ. വിപി രാഘവന്‍ പ്രഭാഷണം നടത്തി.  വിശപ്പ് രഹിത ഇന്ത്യ എന്നതായിരുന്നു നെഹ്‌റുവിന്റെ സ്വപ്നം.  ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് സമത്വസമൂഹത്തനായി അദ്ദേഹം വാദിച്ചിക്കുന്നത്.  ചടങ്ങില്‍  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ സ്വാഗതം പറഞ്ഞു. നെഹ്‌റു സ്റ്റഡി സെന്റര്‍ കോ- ഓര്‍ഡിനേറ്റര്‍ കെ.ആര്‍ ഇന്ദുലേഖ നന്ദി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നെഹ്‌റു ഇന്ത്യയെ ആധുനികതയിലേക്ക് കൈപിടിച്ചുയര്‍ത്തി: ഡോ ജി. ഗോപകുമാര്‍


Keywords : Kasaragod, Kerala, Education, Programme, Nehru-college, Kanhangad, Kerala, Jawahar Lal Nehru. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia