കുട്ടികളെ ഉപയോഗിച്ചു ഭിക്ഷാടനം നടത്തിയ യുവതി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പിടിയില്‍; ഒപ്പം 5 കുട്ടികളും
May 8, 2019, 14:37 IST
തിരുവനന്തപുരം:(www.kasargodvartha.com 08/05/2019) കുട്ടികളെ ഉപയോഗിച്ചു ഭിക്ഷാടനം നടത്തിയ രാജസ്ഥാന്‍ സ്വദേശിനി പിടിയില്‍. തിരുവനന്തപുരം പേട്ടയില്‍ നിന്നാണ് യുവതി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പിടിയിലായത്. രാജസ്ഥാന്‍ കോട്ട സ്വദേശിനിക്കൊപ്പം അഞ്ച് കുട്ടികളുമുണ്ടായിരുന്നു. മൂന്ന് കുട്ടികള്‍ തന്റെതാണെന്നും രണ്ട് കുട്ടികള്‍ ബന്ധുവിന്റെതാണെന്നുമാണ് പിടിയിലായ യുവതി പറഞ്ഞത്. യുവതിയെയും കുട്ടികളേയും ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്കു മാറ്റി.
പിടിക്കപ്പെടുമ്പോള്‍ രണ്ട് കുട്ടികള്‍ ഇവരോടൊത്തും ബാക്കി മുന്ന് കുട്ടികള്‍
മറ്റൊരിടത്തും ഭിക്ഷാടനം നടത്തുകയായിരുന്നു. 12 വയസുള്ള കുട്ടിയ്ക്ക് അടക്കം ഇവര്‍ക്കൊപ്പമുള്ള കുട്ടികള്‍ക്കൊന്നും തന്നെ വിദ്യാഭ്യാസം നല്‍കിയിട്ടില്ല. വിവരം കിട്ടിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ പേട്ട പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. കുട്ടികളെ ചൈല്‍ഡ് ലൈന്‍ അഭയ കേന്ദ്രത്തിലേക്ക് മാറ്റുംമെന്നും യുവതിയെ ചൈല്‍ഡ് ലൈന്‍ കമ്മിറ്റിയ്ക്ക് മുന്നില്‍ ഹാജരാക്കിയ ശേഷം തുടര്‍ നടപടികളെടുക്കുമെന്നും ചൈല്‍ഡ് ലൈന്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Children, Begging, Child Line, Top-Headlines, Rajasthan, Education, Police,Child begging, women arrested