പുതിയ ലാബുകളും കെട്ടിടങ്ങളും; കാസർകോട്ടെ 6 വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുന്നു
Sep 10, 2021, 20:03 IST
കാസർകോട്: (www.kasargodvartha.com 10.09.2021) പുതിയ ലാബുകളും കെട്ടിടങ്ങളുമായി ജില്ലയിലെ ആറ് വിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. സർകാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കിഫ്ബി, നബാർഡ്, പ്ലാൻ ഫൻഡ് തുടങ്ങിയവയിലൂടെ നിർമിച്ച കെട്ടിടങ്ങൾ സെപ്റ്റംബർ 14ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
ജില്ലയിൽ അഞ്ച് ലാബുകളും ഒരു സ്‌കൂൾ കെട്ടിടവുമാണ് ഉദ്‌ഘാടനം ചെയ്യുന്നത്. പ്ലാൻ ഫൻഡിൽ നിന്നും നിർമിച്ച ജി ജെ ബി എസ് പേരാൽ കെട്ടിടവും നബാർഡ്, എസ് എസ് കെ, എം എൽ എ ഫൻഡ് വഴി നിർമിച്ച ജി എച് എസ് എസ് കുണ്ടംകുഴി, ജി എച് എസ് എസ് ഹൊസ്ദുർഗ്, ജി വി എച് എസ് എസ് കയ്യൂർ, ജി എച് എസ് എസ് ബളാൻതോട്, ജി എച് എസ് എസ് ഉദുമ എന്നിവിടങ്ങളിലെ ലാബുകളുമാണ് ചൊവ്വാഴ്ച നാടിന് സമർപിക്കുന്നത്.
പരിപാടിയിൽ പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥി ആയിരിക്കും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ് തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Minister, Pinarayi-Vijayan, Inauguration, School, Education, Students, Chief Minister will inaugurate new lab and buildings of six schools in Kasaragod. < !- START disable copy paste -->