School | ആലപ്പുഴയില്‍ 4 സ്‌കൂളുകള്‍ ഇനി ഒന്നാകും; അകാഡമിക് നിലവാരം ഉയര്‍ത്താന്‍ പുതിയ തീരുമാനം ഗുണകരമാകുമെന്ന് പ്രതീക്ഷ
ആലപ്പുഴ: (www.kasargodvartha.com) ജില്ലയിലെ നാല് സ്‌കൂളുകള്‍ ഇനി ഒന്നാകും. ചെങ്ങന്നൂര്‍ കീഴ് ചേരിമേല്‍ ഗവ ജെബിഎസ്, ഗവണ്‍മെന്റ് റിലീഫ് എല്‍പിഎസ്, ഗവ ഹൈസ്‌കൂള്‍ ഫോര്‍ ബോയ്സ്, ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് എന്നീ സ്‌കൂളുകളാണ് ഒറ്റ സ്‌കൂളില്‍ പ്രവര്‍ത്തിക്കുക. മന്ത്രി സജി ചെറിയാന്റെ നിര്‍ദേശ പ്രകാരമാണ് ഉത്തരവിറക്കിയത്.
അടുത്ത അധ്യായന വര്‍ഷം മുതല്‍ ഉത്തരവ് നടപ്പില്‍ വരും. സ്‌കൂളുകളില്‍ ചിലതിന് യോഗ്യത അനുസരിച്ചുള്ള കെട്ടിടങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ചില സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം തീരെ കുറവാണ്. അകാഡമിക് നിലവാരം ഉയര്‍ത്താനും പുതിയ തീരുമാനം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് നടപടി.
അതേസമയം റിലീഫ് എല്‍പി സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് ലഭിക്കാത്തതിനാല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം ചെങ്ങന്നൂര്‍ കിഴക്കേ നട യുപിഎസിലേക്ക് മാറ്റി. കീഴ്ചേരിമേല്‍ ജെ ബി എസില്‍ പഴക്കം ചെന്ന കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട സ്ഥിതിയാണ്.
Keywords: Alappuzha, news, Kerala, Top-Headlines, school, Education, Chengannur: Four govt schools merged.