Achievement | ചീമേനിക്ക് അഭിമാനമായി ശ്രീലക്ഷ്മി; സിവിൽ സർവീസ് വിജയിച്ച് റെയിൽവെ മാനേജ്മെൻ്റ് സർവീസിസിൽ ഐആർഎം ഓഫീസറായി നിയമിതയായി
● ചീമേനിയിൽ നിന്നും ആദ്യമായാണ് ഒരാൾ സിവിൽ സർവീസിൽ ഇത്ര ഉയർന്ന സ്ഥാനത്തെത്തുന്നത്.
● കണ്ണൂർ ഉർസുലൈൻ സീനിയർ സെകൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
ചീമേനി: (KasargodVartha) സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി ഇൻഡ്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസിൽ ഐആർഎം ഗ്രേഡ് ഓഫീസറായി നിയമിതയായി കെ വി ശ്രീലക്ഷ്മി അഭിമാനമായി. ചീമേനിയിൽ നിന്നും ആദ്യമായാണ് ഒരാൾ സിവിൽ സർവീസിൽ ഇത്ര ഉയർന്ന സ്ഥാനത്തെത്തുന്നത്.
കൂളിയടുത്ത് രാംകുമാർ - ചീമേനി കുന്നന്ത്ര വലിയ വീട്ടിൽ ജയശ്രീ ദമ്പതികളുടെ മകളായ ശ്രീലക്ഷ്മി, കണ്ണൂർ ഉർസുലൈൻ സീനിയർ സെകൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് മുംബൈയിൽ സെകൻഡറി, ഹയർ സെകൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീലക്ഷ്മി, മുംബൈ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള രാമറാവു ആധിക് ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്‌നോളജിയിൽ നിന്നും ബാചിലർ ഓഫ് എൻജിനീയറിംഗ് ഇൻ ഇൻസ്ട്രുമെന്റേഷനിൽ ബിരുദം നേടി.
തുടർന്ന് യുപിഎസ്‌സിയുടെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി ഇൻഡ്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസിൽ ഓഫീസർ - എ ഗ്രേഡ് ആയാണ് നിയമിതയായത്.
#CivilServiceSuccess #ShreeLakshmi #Kasargod #IRMOfficer #IndianRailways #UPSC