city-gold-ad-for-blogger
Aster MIMS 10/10/2023

ചട്ടഞ്ചാല്‍ ശിഹാബ് തങ്ങള്‍ എജുകേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികം 18ന്

ചട്ടഞ്ചാല്‍:(www.kasargodvartha.com 13/09/2017) വിദ്യഭ്യാസ ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ ഒരു വര്‍ഷമായി ചട്ടഞ്ചാല്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ചട്ടഞ്ചാല്‍ ശിഹാബ് തങ്ങള്‍ എജുകേഷണല്‍ & ചാരിറ്റബള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും ത്രിദിന മതപ്രഭാഷണ പരമ്പരയും ബൈതുറഹ്മ പ്രഖ്യാപനവും 18 ന് ചട്ടഞ്ചാല്‍ കല്ലട്ര ഗ്രൗണ്ടില്‍ സജമാക്കിയ തോണി റഊഫ് നഗറില്‍ തുടക്കം കുറിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

18ന് തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് ട്രസ്റ്റ് ചെയര്‍മാന്‍ ടി ഡി ഹസ്സന്‍ ബസരി പതാക ഉയര്‍ത്തും. വൈകുന്നേരം ഏഴ് മണിക്ക് മത പ്രഭാഷണ പരമ്പര ആരംഭിക്കും. സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ തങ്ങള്‍ അല്‍ ഹൈദ്രോസ് ചട്ടഞ്ചാല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പള്ളിക്കര സംയുകത ഖാസി പൈവളികെ അബ്ദുല്‍ ഖാദര്‍ മുസ്ല്യര്‍ ഉല്‍ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ഹുസൈനാര്‍ തെക്കില്‍ അദ്ധ്യക്ഷത വഹിക്കും ജനറല്‍ കണ്‍വീനര്‍ അബൂബക്കര്‍ കണ്ടത്തില്‍ സ്വാഗതം പറയും.

ചട്ടഞ്ചാല്‍ ശിഹാബ് തങ്ങള്‍ എജുകേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികം 18ന്

ഖബര്‍ നമ്മെ മാടി വിളിക്കുന്നു എന്ന വിഷയത്തെ അധികരിച്ച് അല്‍ ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി അല്‍ ഖാസിമി പ്രഭാഷണം നടത്തും. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സിദ്ധീഖ് മങ്ങാടന്‍ നന്ദി പറയും. 19ന് ചൊവ്വാഴ്ച്ച സി എച്ച് ഖാലിദ് ഫൈസി പ്രാര്‍ത്തനയ്ക്ക് നേതൃത്വം നല്‍കും. സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പൂല്‍ ഉല്‍ഘാടനം ചെയ്യും. പബ്ലിസിറ്റി ചെയര്‍മാന്‍ ഖാദര്‍ കണ്ണമ്പള്ളി അദ്ധ്യക്ഷത വഹിക്കും. കണ്‍വീനര്‍ റഊഫ് ബായിക്കര സ്വാഗതം പറയും

സ്വര്‍ഗത്തിലേക്കുള്ള എളുപ്പ വഴി എന്ന വിഷയത്തെ അധികരിച്ച് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.
സമാപന ദിവസമായ 20ന് ബുധനാഴ്ച്ച മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്ത്വം നല്‍കും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉല്‍ഘാടനം ചെയ്യും. പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. ഹുസൈനാര്‍ തെക്കില്‍ സ്വാഗതം പറയും. മുസ്ലിം ലീഗ് ചട്ടഞ്ചാല്‍ ശാഖ കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ട് ടി ഡി അബ്ദുല്‍ റഹ്മാന്‍ ഹാജിയെ പരിപാടിയില്‍ ആദരിക്കും.

ചിരിക്കാത്ത വിശ്വസി എന്ന വിഷയത്തെ അധികരിച്ച് നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും. നൗഫല്‍ മങ്ങാടന്‍ നന്ദി പറയും. പ്രമുഖ നേതാക്കള്‍ ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ഹുസൈനാര്‍ തെക്കില്‍, ജനറല്‍ കണ്‍വീനര്‍ അബൂബക്കര്‍ കണ്ടത്തില്‍, ട്രസ്റ്റ് കണ്‍വീനര്‍ സിദ്ധീഖ് മങ്ങാടന്‍, ഖാദര്‍ കണ്ണമ്പള്ളി, ട്രഷറര്‍ മജീദ് ബെണ്ടിച്ചാല്‍, മൊയ്തീന്‍തൈര എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chattanchal, Kasaragod, Kerala, Education, Charitable trust, Chattanchal Shihab Thangal Educational and Charitable Trust anniversary on 18 september.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL