city-gold-ad-for-blogger

സിഎച്ച് എല്ലാ വിഭാഗം ജനങ്ങളെയും ഒരേ പോലെ കണ്ട നേതാവ്: പി കെ കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: (www.kasargodvartha.com 11.10.2016) സി എച്ച് മുഹമ്മദ് കോയ എല്ലാ വിഭാഗം ജനങ്ങളെയും ഒരേ പോലെ കണ്ട നേതാവായിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുസ്്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സി എച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളെയും ഒരേ കണ്ണില്‍ കാണുകയും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത നേതാവായിരുന്നുവെന്ന് അദ്ദേഹമെന്ന് മുസ്്‌ലിം ലീഗ് ദേശീയ ട്രഷററും നിയമസഭ പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നല്ലൊരു ഭരണാധികാരിയായിരുന്ന സി എച്ച് ദീര്‍ഘവീക്ഷണത്തോടെയാണ് പ്രവര്‍ത്തിച്ചത്. നിഷ്പക്ഷത കാത്തുസൂക്ഷിക്കാന്‍ എന്നും സി എച്ചിന് സാധിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന ഒരു ജനതയെ കൈപിടിച്ചുയര്‍ത്തിയത് സി എച്ചിന്റെ ശ്രമം കൊണ്ടാണ്. വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് സി എച്ച് മുഹമ്മദ് കോയ നടത്തിയത. ഇന്നു കാണുന്ന വിദ്യാഭ്യാസ പുരോഗതിയില്‍ സി എച്ചിനോട് നാം കടപ്പെട്ടവരായിത്തീരണം. തീവ്രവാദത്തിനെതിരെ എന്നും ശക്തമായി പ്രതികരിക്കാന്‍ സി എച്ച് മുന്നോട്ടുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ തീവ്രവാദത്തിനെതിരെയുള്ള പ്രസംഗം ഇന്നും മാറ്റൊലി കൊള്ളുന്നുണ്ട്. രാജ്യത്ത് തീവ്രവാദം വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസിയുടെ മുഖത്ത് കരിവാരിത്തേക്കുന്ന തീവ്രവാദ ശക്തികള്‍ക്കെതിരെ പോരാടാന്‍ ഓരോ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകനും മുന്നോട്ടുവരണം. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ഡിസിസി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, പറക്കല്‍ അബ്ദുല്ല എംഎല്‍എ, മുസ്്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമ്മദലി, ജില്ലാ ഭാരവാഹികളായ എ അബ്ദുര്‍ റഹ്്മാന്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, ടി ഇ അബ്ദുല്ല, കെ എം ഷംസുദ്ദീന്‍, എം അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, കെ ഇ എ ബക്കര്‍, സി മുഹമ്മദ് കുഞ്ഞി, എ ജി സി ബഷീര്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, എസ്ടിയു ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദ് അഷ്‌റഫ്, എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട്, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ പി ഉമര്‍, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് എം കുഞ്ഞഹമ്മദ് പുഞ്ചാവി പ്രസംഗിച്ചു.

സിഎച്ച് എല്ലാ വിഭാഗം ജനങ്ങളെയും ഒരേ പോലെ കണ്ട നേതാവ്: പി കെ കുഞ്ഞാലിക്കുട്ടി

സിഎച്ച് എല്ലാ വിഭാഗം ജനങ്ങളെയും ഒരേ പോലെ കണ്ട നേതാവ്: പി കെ കുഞ്ഞാലിക്കുട്ടി


Keywords:  kasaragod, Kerala, P.K.Kunhalikutty, Muslim-league, Conference, Education, Cherkalam Abdulla, NA Nellikkunnu, CH Muhammed Koya, Memories, Inauguration,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia