city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാര ഗവ. ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മാണത്തിനായി ഒരു കോടി രൂപ കൂടി അനുവദിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ

ഉദുമ: (www.kasargodvartha.com 17.12.2021) ബാര ഗവ. ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മാണത്തിനായി ഒരു കോടി രൂപ കൂടി അനുവദിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. 1956-ല്‍ സ്ഥാപിതമാകുകയും, 2011-ല്‍ ആര്‍ എം എസ് എ പദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്ത സര്‍കാര്‍ വിദ്യാലയമാണ് ജി എച് എസ് ബാര.

  
ബാര ഗവ. ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മാണത്തിനായി ഒരു കോടി രൂപ കൂടി അനുവദിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ



ഹൈസ്‌കൂളായി ഉയർത്തിയ ശേഷം എംഎല്‍എ ഫൻഡില്‍ നിന്ന് 35 ലക്ഷം രൂപ നല്‍കി മൂന്ന് ക്ലാസ് മുറികൾ നിര്‍മിച്ചിരുന്നു. സ്‌കൂളിൽ നിലവില്‍ 1,200 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. 500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂൾ എന്ന പരിഗണന വെച്ച് കിഫ്ബിയില്‍ നിന്ന് ഒരു കോടി രൂപ ചെലവില്‍ ആറ് ക്ലാസ് മുറികളുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്.

   
ബാര ഗവ. ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മാണത്തിനായി ഒരു കോടി രൂപ കൂടി അനുവദിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ



കുട്ടികളുടെ വര്‍ധനവ് മൂലം ക്ലാസ് മുറികളുടെ അപര്യാപ്തത ഈ വിദ്യാലയത്തിനുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് സി എച് കുഞ്ഞമ്പു എംഎല്‍എ ഇടപെട്ട് ജനറല്‍ എഡ്യുകേഷന്‍ ഫൻഡില്‍ നിന്ന് ഒരു കോടി രൂപ കൂടി കെട്ടിടം നിര്‍മിക്കാനായി അനുവദിച്ചത്. ടെൻഡർ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ എക്‌സിക്യൂടീവ് എൻജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയതായും എംഎല്‍എ അറിയിച്ചു.


Keywords:  Uduma, Kasaragod, Kerala, News, School, Development Project, MLA, Students, Education, CH Kunhambu MLA said that additional Rs. 1 crore sanctioned for construction of new building for Bara Govt. high school.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia