സെഞ്ച്വറി ഡെന്റല്‍ കോളജ്; സമരം രണ്ടാം ദിവസത്തിലേക്ക്
Jun 29, 2017, 21:44 IST
പൊയിനാച്ചി: (www.kasargodvartha.com 29.06.2017) സെഞ്ച്വറി ഡെന്റല്‍ കോളജില്‍ പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. കോളജില്‍ ഒപ്പുമരവും എസ് എം എസ് കാമ്പയിനും വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ചു.
ഉദുമ മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, എസ് എഫ് ഐ ഏരിയ സെക്രട്ടറി രാഹില്‍ കൂട്ടപ്പുന്ന, എ ബി വി പി നേതാവ് പ്രണവ് പരപ്പ എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വെള്ളിയാഴ്ച മാനേജ്മന്റ് ചര്‍ച്ചയ്ക്ക് തയാറാണെന്ന് വിദ്യാര്‍ത്ഥികളെ അറിയിച്ചതായി സമര സമിതി കണ്‍വീനര്‍ സിദ്ധാര്‍ഥ് രവീന്ദ്രന്‍ പറഞ്ഞു. ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായിട്ടില്ലെങ്കില്‍ എസ് എഫ് ഐ യും കെ എസ് യുവും പ്രക്ഷോഭ സമരവുമായി രംഗത്തിറങ്ങുമെന്ന് നേതാക്കള്‍ പറഞ്ഞു.
Keywords: Kerala, kasaragod, news, College, Protest, Strike, Poinachi, Education, Students, Century dental college: protest continues