city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Achievement | മൈക്രോ ആൽഗയുടെ വളർച്ചയ്ക്കും ഉൽപ്പാദനത്തിനും പുതിയ വഴി; ഗവേഷകയ്ക്ക് ഡോക്ടറേറ്റ്

Central University student awarded doctorate for microalgae research
Photo: Arranged

● പ്ലാന്റ് സയന്‍സിലാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. 
● സിഎസ്‌ഐആര്‍ - ജെആര്‍എഫ് ഫെലോഷിപോട് കൂടി ഗവേഷണം നടത്തി.

പെരിയ: (KasargodVartha) മൈക്രോ ആല്‍ഗയുടെ വളര്‍ച്ചയും ജൈവ ഉല്‍പന്നങ്ങളുടെ ഉൽപ്പാദനത്തെ കുറിച്ചും ഗവേഷണം നടത്തി കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി ഡി വിദ്യക്ക് ഡോക്ടറേറ്റ്. പ്ലാന്റ് സയന്‍സിലാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. വിവിധ ഉത്തേജകങ്ങള്‍ ഉപയോഗിച്ച് ഈ മൈക്രോ ആല്‍ഗയുടെ വളര്‍ച്ചയ്ക്കും അസ്റ്റാസ്‌കാന്തിന്‍ (Astaxanthin) എന്ന ഉല്‍പന്നത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കാന്‍ ഈ പഠനത്തിലൂടെ സാധിച്ചുവെന്ന് ഗവേഷക വ്യക്തമാക്കി. 

ഏറെ പ്രയോജനം ചെയ്യുന്ന കണ്ടുപിടുത്തമാണ് നടത്തിയിട്ടുള്ളത്. നീലേശ്വരം തീര്‍ത്ഥങ്കരയിലെ കാര്യത്ത് സതീഷിന്റെ ഭാര്യയാണ് വിദ്യ. മുള്ളേരിയ ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍നിന്നും ബോടണിയില്‍ ബിരുദവും മാനന്തവാടി ടീചര്‍ എഡ്യുകേഷന്‍ സെന്ററില്‍നിന്നും ബിഎഡും നേടിയിരുന്നു. 

central university student awarded doctorate for microalgae

പിന്നീടാണ് കേന്ദ്ര സര്‍വകലാശാലയില്‍നിന്നും ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയശേഷം കേന്ദ്ര സര്‍വകലാശാലയിലെ പ്ലാന്റ് സയന്‍സ് വിഭാഗം പ്രൊഫസറായ കെ അരുണ്‍ കുമാറിന്റെ കീഴില്‍ സിഎസ്‌ഐആര്‍ - ജെആര്‍എഫ് ഫെലോഷിപോട് കൂടിയാണ് ഗവേഷണം നടത്തിയത്. മുള്ളേരിയ ദേലംപാടിയിലെ ഡി വിജയന്‍ - ലളിത ദമ്പതികളുടെ മകളാണ്. കേന്ദ്ര സര്‍വകലാശാലയില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് ഭര്‍ത്താവായ സതീഷ്. ഏക മകള്‍ സവ്യ സതീഷ് (ആറ് വയസ്).

#microalgae #research #doctorate #Kerala #CentralUniversity #biotechnology #astaxanthin #plantscience

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia