city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒന്നരവർഷത്തിനുശേഷം കേരള കേന്ദ്രസർവകലാശാലയിൽ റഗുലർ ക്ലാസുകൾ തിങ്കളാഴ്ച മുതൽ തുടങ്ങും; പ്രവേശനം ആർടി പിസിആർ നെഗറ്റീവ് സെർടിഫികെറ്റും രക്ഷിതാക്കളുടെ സമ്മതവുമുള്ള വാക്സിനേഷൻ എടുത്ത വിദ്യാർഥികൾക്ക്

പെരിയ: (www.kasargodvartha.com 06.11.2021) ഒന്നരവർഷത്തിനുശേഷം കേരള കേന്ദ്രസർവകലാശാലയിൽ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങും. ക്ലാസുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 2020 മാർചിൽ കോവിഡ് മഹാമാരിയെ തുടർന്നാണ് ക്യാമ്പസിലെ റഗുലർ ക്ലാസുകൾ താൽകാലികമായി നിർത്തിവെച്ചത്.
    
ഒന്നരവർഷത്തിനുശേഷം കേരള കേന്ദ്രസർവകലാശാലയിൽ റഗുലർ ക്ലാസുകൾ തിങ്കളാഴ്ച മുതൽ തുടങ്ങും; പ്രവേശനം ആർടി പിസിആർ നെഗറ്റീവ് സെർടിഫികെറ്റും രക്ഷിതാക്കളുടെ സമ്മതവുമുള്ള വാക്സിനേഷൻ എടുത്ത വിദ്യാർഥികൾക്ക്

രണ്ട് ഘട്ടങ്ങളിലായാണ് വിദ്യാർഥികൾ ക്യാമ്പസിലെത്തുക. സയൻസ് വിഭാഗത്തിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും. മറ്റ് വിദ്യാർഥികൾക്കുള്ള ക്ലാസുകൾ ഈ മാസം 18ന് ആരംഭിക്കും. നേരത്തെ സയൻസ് വിഭാഗത്തിലെ വിദ്യാർഥികളെ ലാബ് പ്രവർത്തനങ്ങൾക്കായി ക്യാമ്പസിൽ പ്രവേശിപ്പിച്ചിരുന്നു. പ്രബന്ധം സമർപിക്കാനുള്ള ഗവേഷക വിദ്യാർഥികളും സെപ്റ്റംബറിൽ ക്യാമ്പസിലെത്തിയിരുന്നു.

കോവിഡ് -19 മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും ക്ലാസുകൾ നടത്തുക. ആർടി പിസിആർ നെഗറ്റീവ് സെർടിഫികെറ്റും രക്ഷിതാക്കളുടെ സമ്മതവും ഉള്ള വാക്സിനേഷൻ എടുത്ത വിദ്യാർഥികൾക്ക് മാത്രമേ ക്യാമ്പസിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. കോവിഡ് പ്രോടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വൈസ് ചാൻസലർ പ്രൊഫ. എച് വെങ്കിടേശ്വർലു അറിയിച്ചു.


Keywords: News, Kerala, Kasaragod, Periya, Central University, Class, Students, Education, COVID-19, Vaccinations, Report, Teachers, Central University of Kerala to commence regular classes from Monday.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia