city-gold-ad-for-blogger

CUK | ഗവേഷണ രംഗത്ത് കേരള കേന്ദ്ര സര്‍വകലാശാലയും ആര്‍എഫ്ആര്‍എഫും തമ്മിൽ സഹകരിച്ച് പ്രവര്‍ത്തിക്കും; ചൊവ്വാഴ്ച ധാരണാപത്രത്തില്‍ ഒപ്പുവെക്കും

പെരിയ: (www.kasargodvartha.com) ഗവേഷണ രംഗത്ത് റിസര്‍ച് ഫോര്‍ റിസര്‍ജന്‍സ് ഫൗണ്ടേൻഡേഷനും (RFRF) കേരള കേന്ദ്ര സര്‍വകലാശാലയും തമ്മിൽ സഹകരിച്ച് പ്രവര്‍ത്തിക്കും. ചൊവ്വാഴ്ച (ഡിസംബര്‍ ആറ്) രാവിലെ 10.30ന് കാംപസില്‍ നടക്കുന്ന ചടങ്ങില്‍ സര്‍വകലാശാലക്കുവേണ്ടി രജിസ്ട്രാര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാരും ആര്‍എഫ്ആര്‍എഫിനെ പ്രതിനിധീകരിച്ച് ട്രസ്റ്റി മുകുള്‍ കനിത്കറും ധാരണാപത്രത്തില്‍ ഒപ്പുവെക്കും.
  
CUK | ഗവേഷണ രംഗത്ത് കേരള കേന്ദ്ര സര്‍വകലാശാലയും ആര്‍എഫ്ആര്‍എഫും തമ്മിൽ സഹകരിച്ച് പ്രവര്‍ത്തിക്കും; ചൊവ്വാഴ്ച ധാരണാപത്രത്തില്‍ ഒപ്പുവെക്കും

ഇൻഡ്യൻ നോളജ് സിസ്റ്റം എന്ന വിഷയത്തില്‍ പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്. വൈസ് ചാന്‍സലര്‍ പ്രൊഫ. എച് വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്യും. മുകുള്‍ കനിത്കര്‍ മുഖ്യപ്രഭാഷണം നടത്തും. ഗവേഷണം ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യക്തികളെയും സ്ഥാപനങ്ങളെയും കൂട്ടിയിണക്കി രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫൗൻഡേഷനാണ് ആര്‍എഫ്ആര്‍എഫ്.

Keywords:  Periya, Kasaragod, Kerala, News, Top-Headlines, Latest-News, Education, College, Central University, Research, Central University of Kerala to sign MoU with RFRF for collaboration in research.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia