city-gold-ad-for-blogger

കേരള കേന്ദ്ര സര്‍വകലാശാലയുടെ ഒന്‍പതാമത് ബിരുദദാന സമ്മേളനം നവംബര്‍ 11ന്; മുഖ്യാതിഥിയായി ഡോ. എന്‍ കലൈശെല്‍വി

Dr N Kalaiselvi at CUK convocation
KasargodVartha Photo

● 2025ൽ പഠനം പൂർത്തിയാക്കിയ 923 വിദ്യാർത്ഥികൾ ബിരുദം ഏറ്റുവാങ്ങും.
● 36 പേർക്ക് പിഎച്ച്ഡി ബിരുദവും 771 പേർക്ക് ബിരുദാനന്തര ബിരുദവും നൽകും.
● വിശിഷ്ടാതിഥികളും വിദ്യാർത്ഥികളും പരമ്പരാഗത വേഷത്തിലാണ് പങ്കെടുക്കുക.
● ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗോൾഡ് മെഡൽ സമ്മാനിക്കും.
● വൈസ് ചാൻസലറുടെ നേതൃത്വത്തിൽ അക്കാദമിക് ഘോഷയാത്രയും ചടങ്ങിന്റെ ഭാഗമായുണ്ട്.

കാസര്‍കോട്: (KasargodVartha) കേരള കേന്ദ്ര സര്‍വകലാശാലയുടെ ഒന്‍പതാമത് ബിരുദദാന സമ്മേളനം നവംബര്‍ 11ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനാത്തിൽ അറിയിച്ചു. കാസർകോട് പെരിയ ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ജനറലും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് സെക്രട്ടറിയുമായ ഡോ. എന്‍. കലൈശെല്‍വിയാണ് ചടങ്ങിലെ മുഖ്യാതിഥി.

ഗവേഷണ രംഗത്ത് കാൽ നൂറ്റാണ്ടിലേറെ കാലത്തെ അനുഭവ സമ്പത്തുള്ള ഡോ. കലൈശെൽവി, സിഎസ്‌ഐആറിന്‍റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ എന്ന പദവി അലങ്കരിക്കുന്ന വ്യക്തിയാണ്. അവർ ബിരുദദാന പ്രഭാഷണം നടത്തും.

വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി അൽഗുർ സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. രജിസ്ട്രാര്‍ ഇൻ ചാർജ്ജും കൺട്രോളർ ഓഫ് എക്‌സാമിനേഷൻസുമായ ഡോ. ആര്‍. ജയപ്രകാശ്, സർവകലാശാലയുടെ കോർട്ട് അംഗങ്ങൾ, എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, ഫിനാൻസ് കമ്മറ്റി അംഗങ്ങൾ, ഡീനുമാർ, വകുപ്പു മേധാവികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

ബിരുദം ഏറ്റുവാങ്ങുന്നത് 923 വിദ്യാർത്ഥികൾ

2025ൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 923 വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. ഇതിൽ 36 പേർക്ക് ബിരുദവും, 771 പേർക്ക് ബിരുദാനന്തര ബിരുദവും, 36 പേർക്ക് പിഎച്ച്ഡി ബിരുദവും, 80 പേർക്ക് പിജി ഡിപ്ലോമാ ബിരുദവും നൽകും. ഇതിൽ 750 പേരാണ് ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പരിപാടിയിൽ വിശിഷ്ടാതിഥികളും വിദ്യാർത്ഥികളും അധ്യാപകരും പരമ്പരാഗത വേഷത്തിലാണ് പങ്കെടുക്കുക. വെള്ള നിറത്തിലുള്ള വേഷമാണ് ധരിക്കുന്നത്. ഇതിന് പുറമെ വിവിധ നിറങ്ങളിലുള്ള ഷാളുകളും ഉണ്ടാകും.

വൈസ് ചാൻസലർ, മുഖ്യാതിഥി, കോർട്ട് അംഗങ്ങൾ, എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, ഫിനാൻസ് കമ്മറ്റി അംഗങ്ങൾ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന അക്കാദമിക് ഘോഷയാത്രയും ചടങ്ങിന്‍റെ ഭാഗമായി നടക്കും.

ഗോൾഡ് മെഡൽ സമ്മാനിക്കും

വിവിധ പഠന വകുപ്പുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബിരുദദാന സമ്മേളനത്തിൽ ഗോൾഡ് മെഡൽ സമ്മാനിക്കും. ഐശ്വര്യ വി (കൊമേഴ്‌സ് ആന്റ് ഇന്റർനാഷണൽ ബിസിനസ്), നമിത ലക്ഷ്മി പി.വി. (മാനേജ്മെന്റ് സ്റ്റഡീസ്), അശ്വതി ആർ.എസ്, മീവൽ ജിനറ്റ് (ലിംഗ്വിസ്റ്റിക്സ്), മഞ്ജുശ്രീ ശിവാനി (മാത്തമാറ്റിക്സ്), അഖില എസ് (പബ്ലിക് അഡ്മിനിസ്ട്രേഷൻ ആന്റ് പോളിസി സ്റ്റഡീസ്) എന്നീ വിദ്യാർത്ഥികളാണ് മെഡലുകൾ ഏറ്റുവാങ്ങുക.

പരിപാടിയുടെ വിജയത്തിനായി വൈസ് ചാൻസലറുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടത്തിവരികയാണ്. എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി രജിസ്ട്രാർ ഇൻ ചാർജ്ജും കൺട്രോളർ ഓഫ് എക്‌സാമിനേഷൻസുമായ ഡോ. ആര്‍. ജയപ്രകാശ് പറഞ്ഞു.

വാർത്തസമ്മേളനത്തിൽ ഫിനാൻസ് ഓഫീസർ ഇൻ ചാർജ്ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പബ്ലിസിറ്റി ആന്റ് മീഡിയ കമ്മറ്റി ചെയർമാൻ പ്രൊഫ. മനു, പബ്ലിക് റിലേഷൻസ് ഓഫീസർ കെ. സുജിത് എന്നിവരും പങ്കെടുത്തു.

കേരള കേന്ദ്ര സർവകലാശാലയുടെ ഒൻപതാമത് ബിരുദദാന സമ്മേളന വാർത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: Central University of Kerala's 9th convocation on Nov 11, with Dr. N Kalaiselvi as chief guest, honoring 923 graduates.

#CUK #CentralUniversityOfKerala #Convocation #Kalaiselvi #Kasargod #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia