city-gold-ad-for-blogger

വേദിയില്‍ അത്ഭുത പ്രകടനവുമായി സ്‌പെയിന്‍കാരി എലേന

കാസര്‍കോട്: (www.kasargodvartha.com 13/03/2015) വീറുറ്റ കലാപ്രകടനങ്ങള്‍ക്ക് വേദിയായി കേന്ദ്രസര്‍വകലാശാല കലോത്സവം രണ്ടാം ദിവസം പിന്നിട്ടു. ഫ്രീ സ്റ്റൈല്‍ ഡാന്‍സ് മത്സരത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തികൊണ്ട് അന്താരാഷ്ട്ര പഠന വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി എലേന കലോസത്സവ വേദിയില്‍ ആവേശകരമായി.
ക്ലാസിക്കല്‍ ഡാന്‍സ് മത്സരത്തില്‍ ഭരതനാട്യത്തില്‍ എന്‍വയോണ്‍മെന്റ് സയന്‍സിലെ  വിവേക് ഒന്നാം സ്ഥാനവും, കംപാരറ്റീവ് ലിറ്ററേച്ചറിലെ ഭാനുപ്രിയ രണ്ടാം സ്ഥാനവും നേടി, കംപാരറ്റീവ് ലിറ്ററേച്ചറിലെ തന്നെ അഞ്ജലി മൂന്നാം സ്ഥാനവും നേടി.

ഹിന്ദി പ്രസംഗത്തില്‍ ഫിസിക്‌സിലെ ടിസ തോമസ് ഒന്നാം സ്ഥാനവും ക്യാപിറ്റല്‍ സെന്റര്‍ തിരുവനന്തപുരം ബി.എ അന്താരാഷ്ട്ര പഠന വിഭാഗത്തിലെ ദേവിക എസ് രണ്ടാം സ്ഥാനവും നേടി, എം. എസ് ഡബ്ലു യിലെ സന്ദീപ് കുമാര്‍ മൂന്നാം സ്ഥാനവും നേടി.

സ്‌പോട്ട് പെയിന്റിംഗില്‍ കംപ്യൂട്ടര്‍ സയന്‍സിലെ അനുശ്രീ ഒന്നാം സ്ഥാനവും , കംപാരറ്റീവ് ലിറ്ററേച്ചറിലെ ജിഷ രണ്ടാം സ്ഥാനവും, കെമിസ്ട്രിയിലെ യമുന മൂന്നാം സ്ഥാനവും നേടി. കാര്‍ട്ടൂണില്‍ ക്യാപിറ്റല്‍ സെന്റര്‍ തിരുവനന്തപുരം ബി.എ അന്താരാഷ്ട്ര പഠന വിഭാഗത്തിലെ ശിശിര്‍ നെല്ലിയത്ത് ഒന്നാം സ്ഥാനവും , എം. എസ് ഡബ്ലു യിലെ സജിന്‍ സക്കറിയ, ദിപിന്‍ കുമാര്‍ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വേദിയില്‍ അത്ഭുത പ്രകടനവുമായി സ്‌പെയിന്‍കാരി എലേന
ഫ്രീ സ്റ്റൈല്‍ ഡാന്‍സ് 
വേദിയില്‍ അത്ഭുത പ്രകടനവുമായി സ്‌പെയിന്‍കാരി എലേന
ഫ്രീ സ്റ്റൈല്‍ ഡാന്‍സ് 
വേദിയില്‍ അത്ഭുത പ്രകടനവുമായി സ്‌പെയിന്‍കാരി എലേന
ക്ലാസിക്കല്‍ ഡാന്‍സ് 
വേദിയില്‍ അത്ഭുത പ്രകടനവുമായി സ്‌പെയിന്‍കാരി എലേന
ക്ലാസിക്കല്‍ ഡാന്‍സ് 
വേദിയില്‍ അത്ഭുത പ്രകടനവുമായി സ്‌പെയിന്‍കാരി എലേന
 കുച്ചുപ്പുടി

Keywords : Kasaragod, Kerala, Central University, Programme, Education, Students, Spain, Elena. 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia