city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്ലസ് വണിന്‌ അഡ്മിഷന്‍ കിട്ടി, കിട്ടിയില്ല; 30 നുള്ളില്‍ മാര്‍ക്ക് ലിസ്റ്റ് കിട്ടിയില്ലെങ്കില്‍ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ലെന്ന് പ്രിന്‍സിപ്പള്‍മാര്‍

കാസര്‍കോട്: (www.kasargodvartha.com 24.06.2016) പ്ലസ് വണ്‍ ന് അഡ്മിഷന്‍ ലഭിച്ചിട്ടും സീറ്റ് ഉറപ്പിക്കാന്‍ കഴിയാതെ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ വട്ടം കറങ്ങുന്നു. ഈ മാസം 30 നുള്ളില്‍ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റ് ലഭിച്ചില്ലെങ്കില്‍ അനുവദിച്ച പ്ലസ് വണ്‍ സീറ്റ് തിരിച്ചെടുക്കുമെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണമെന്ന് കാണിച്ച് എംഎസ്എഫ് സ്റ്റേറ്റ് കൗണ്‍സില്‍ അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ സിദ്ദിഖ് ദണ്ഡഗോളി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി.

സിബിഎസ് സിയുടെ എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ് എപ്പോള്‍ വരുമെന്ന കാര്യത്തില്‍ സിബിഎസ്‌സി സ്‌കൂള്‍ അധികൃതര്‍ക്ക് യാതൊരു വിവരവുമില്ല. 30 നുളളില്‍ മാര്‍ക്ക് ലിസ്റ്റ് കിട്ടിയില്ലെങ്കില്‍ ഉന്നത പഠനം വഴിമുട്ടുമെന്ന സ്ഥിതിയിലാണ് സിബിഎസ്‌സി വിദ്യാര്‍ത്ഥികള്‍. അഡ്മിഷന്‍ കിട്ടിയ സിബിഎസ് സി വിദ്യാര്‍ത്ഥികളോട് സീറ്റ് താല്‍ക്കാലികം മാത്രമാണെന്നും മാര്‍ക്ക് ലിസ്റ്റ് യഥാ സമയം ലഭിച്ചില്ലെങ്കില്‍ അപേക്ഷിച്ച കേരള സിലബസിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ സീറ്റ് നല്‍കുമെന്നാണ് ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പള്‍മാര്‍ അറിയിച്ചിട്ടുള്ളത്. സിബിഎസ് സി മാര്‍ക്ക് ലിസ്റ്റ് 30 നുള്ളില്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും ഫസ്റ്റ് അലോട്ട് മെന്റില്‍ സീറ്റിന് യോഗ്യതയുള്ള സിബിഎസ് സി വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണമെന്നാണ് ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

എല്ലാ തവണയും സിബിഎസ്‌സി യില്‍ എസ്എസ്എല്‍സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പ്രശ്‌നം നേരിടേണ്ടി വരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ദയ ഒന്ന് കൊണ്ട് മാത്രമാണ് ഇവരുടെ പ്ലസ്ടു പഠനം സാധ്യമാകുന്നത്. കേരള എസ്എസ്എല്‍സി യുടെ ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരുമാസം പിന്നിട്ട ശേഷമാണ് സിബിഎസ്‌സി യില്‍ റിസള്‍ട്ട് വന്നത്. അത് കൊണ്ട് തന്നെ മാര്‍ക്ക് ലിസ്റ്റ് ലഭിക്കുന്നതിനും കാലതാമസം വരുന്നു. ഇത്തരം ഒരു സാഹചര്യം മുന്നില്‍ കണ്ട് പല സിബിഎസ്‌സി സ്‌കൂളുകളില്‍ നിന്നും 8,9 ക്ലാസുകളില്‍ നിന്ന് തന്നെ രക്ഷിതാക്കള്‍ കേരള സിലബസിലേക്ക് കുട്ടികളുടെ പഠനം മാറ്റുന്നുണ്ട്.
പ്ലസ് വണിന്‌ അഡ്മിഷന്‍ കിട്ടി, കിട്ടിയില്ല; 30 നുള്ളില്‍ മാര്‍ക്ക് ലിസ്റ്റ് കിട്ടിയില്ലെങ്കില്‍ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ലെന്ന് പ്രിന്‍സിപ്പള്‍മാര്‍

Keywords:  Kerala, Kasaragod, Admission, SSLC, Education, Minister, Principals, MSF, Letter, CBSE Plus one allotment: students confused.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia