Results Declared | സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 87.98, പത്താം ക്ലാസ് പരീക്ഷാഫലം വൈകിട്ട് പ്രഖ്യാപിച്ചേക്കും
* പെണ്‍കുട്ടികള്‍ക്ക് മികച്ച വിജയം
തിരുവനന്തപുരം: (KasargodVartha) സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 87.98% ആണ് വിജയം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം 0.65% വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം 87.33 ആയിരുന്നു വിജയശതമാനം. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ് സൈറ്റ് വഴി ഫലം അറിയാവുന്നതാണ്.
99.91% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.04% വിജയത്തോടെ വിജയവാഡ രണ്ടാം സ്ഥാനത്ത് എത്തി. ചെന്നൈ മേഖലയില്‍ 98.47%, ബംഗ്ലൂര്‍ മേഖലയില്‍ 96.95% എന്നിങ്ങനെയാണ് വിജയശതമാനം. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ആണ് ഏറ്റവും പിന്നില്‍. 78.25 ആണ് ഇവിടുത്തെ വിജയശതമാനം. മികച്ച വിജയമാണ് പെണ്‍കുട്ടികള്‍ ഇക്കുറി നേടിയത്. 91 ശതമാനത്തിന് മുകളില്‍ പെണ്‍കുട്ടികള്‍ വിജയിച്ചു. പത്താം ക്ലാസ് പരീക്ഷാഫലം വൈകിട്ട് പ്രഖ്യാപിച്ചേക്കും. cbseresults(dot)nic(dot)in(dot)cbse(dot)gov(dot)in എന്ന സൈറ്റിലും ഡിജിലോക്കറിലും ഫലം അറിയാം.