സി ബി എസ് ഇ പത്താംതരം: കാസര്‍കോട് സ്വദേശി ആര്യ നാരായണന് ദേശീയതലത്തില്‍ എട്ടാം റാങ്ക്
May 7, 2019, 17:59 IST
കാസര്‍കോട്: (www.kasargodvartha.com 07.05.2019) മാര്‍ച്ചില്‍ നടന്ന സി ബി എസ് ഇ പത്താംതരം പരീക്ഷയില്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ആര്യ നാരായണന് ദേശീയതലത്തില്‍ എട്ടാം റാങ്ക് നേടി. ആര്യയ്ക്ക് 98.4 ശതമാനം മാര്‍ക്കാണ്. സ്‌കൂള്‍ തലത്തില്‍ കാര്‍ത്തിക കുമാര്‍, മരിയക്രിസ്റ്റി എന്നിവര്‍ രണ്ടും ആദര്‍ശ്, ആര്യ എന്‍ എന്നിവര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.
100 ശതമാനം ഫസ്റ്റ് ക്ലാസോടുകൂടി വിദ്യാലയം ഉന്നത വിജയം കരസ്ഥമാക്കി. ആകെ 82 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 71 ഡിസ്റ്റിംഗ്ഷനും 42 കുട്ടികള്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കും കൈവരിച്ചു. 7 കുട്ടികള്‍ സയന്‍സിലും 3 കുട്ടികള്‍ കണക്കിലും 100 ല്‍ 100 മാര്‍ക്ക് നേടി. ഉന്നത വിജയം നേടിയവരെ വിദ്യാലയ ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും പി.ടി.എ.യും അഭിനന്ദിച്ചു.
വിജയിച്ച മുഴുവന്‍ കുട്ടികളും ഈ മാസം 13 ന് രാവിലെ 11 ന് രക്ഷിതാക്കളോട് കൂടി വിദ്യാലയത്തില്‍ ഹാജരാകണമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Education, Examination, CBSE 10th examination; 8th Rank for Arya Narayanan
< !- START disable copy paste -->