CBSE Result | സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 93.60 ശതമാനം വിജയം
*94.75 ശതമാനം പെൺകുട്ടികളും 92.71 ശതമാനം ആൺകുട്ടികളും വിജയിച്ചു.
ന്യൂഡെൽഹി: (KasargodVartha) സിബിഎസ്ഇ ബോർഡ് പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 93.60 ആണ്. ആൺകുട്ടികളേക്കാൾ മികച്ച പ്രകടനമാണ് ഈ വർഷം പെൺകുട്ടികൾ കാഴ്ചവെച്ചത്. ഈ വർഷം പെൺകുട്ടികളുടെ വിജയശതമാനം ആൺകുട്ടികളേക്കാൾ 2.04% കൂടുതലാണ്. 94.75 ശതമാനം പെൺകുട്ടികളും 92.71 ശതമാനം ആൺകുട്ടികളും വിജയിച്ചു.
2,12,384 വിദ്യാർത്ഥികൾ 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടി. 47,983 വിദ്യാർത്ഥികൾക്ക് 95 ശതമാനമോ അതിൽ കൂടുതലോ മാർക്ക് ലഭിച്ചു. തിരുവനന്തപുരം മേഖലയാണ് ഒന്നാം സ്ഥാനത്ത്. 99.75 ശതമാനമാണ് ഇവിടെ വിജയം. ഉത്തർപ്രദേശിലെ പ്രയാഗ്‍രാജ് ആണ് ഏറ്റവും പിന്നിൽ. 78.25 ആണ് ഇവിടുത്തെ വിജയശതമാനം. കഴിഞ്ഞ വർഷം പത്താം ക്ലാസിലെ വിജയശതമാനം 93.12 ആയിരുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ മാർക്ക് കാർഡ് ഡിജിലോക്കറിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. നേരത്തെ, 12-ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു. 87.98 ശതമാനം വിദ്യാർത്ഥികൾ 12-ാം ക്ലാസ് പാസായി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.65 ശതമാനം വർധനവുണ്ടായി.
ഫലം ഓൺലൈനായി അറിയാൻ
https://www(dot)cbse(dot)gov(dot)in/
https://cbseresults(dot)nic(dot)in
https://results(dot)digilocker(dot)gov(dot)in/
https://umang(dot)gov(dot)in
ഡിജിലോക്കർ വഴി
* ഡിജിലോക്കർ ആപ്പ് ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ വെബ് ബ്രൗസറിൽ digilocker(dot)gov(dot)in സന്ദർശിക്കുക
* ഡിജിലോക്കർ ആപ്പിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുക. ലോഗിൻ ചെയ്യുക.
* CBSE Result തിരഞ്ഞെടുക്കുക.
* CBSE Class 10 Result 2024 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* ആധാർ കാർഡ് നമ്പർ നൽകി സമർപ്പിക്കുക ക്ലിക്ക് ചെയ്യുക.
* ഫലം സ്‌ക്രീനിൽ ദൃശ്യമാകും.