മൈന്‍ഡ്‌ലോട്ട് സംഘടിപ്പിക്കുന്ന എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള കരിയര്‍ ഗൈഡന്‍സും, കൗണ്‍സിലിംഗ് ശില്‍പശാലയും 19ന്
Apr 17, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 17/04/2016) മൈന്‍ഡ്‌ലോട്ട് എജ്യുക്കേഷന്റെയും പി എ എഞ്ചീനിയറിംഗ് കോളജ് മംഗളൂരുവിന്റെയും സംയുക്താഭിമുഖ്യത്തില്‍ 19ന് എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ഗൈഡന്‍സും, കൗണ്‍സിലിംഗ് ക്ലാസുകളും സംഘടിപ്പിക്കുന്നു. മംഗളൂരു പി എ കോളജ് അസിസ്റ്റന്‍ഡ് പ്രൊഫസര്‍ വിജയ ശങ്കര്‍, സ്റ്റുഡന്‍സ് കൗണ്‍സിലര്‍ നിസാം ഹാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.
എസ് എസ് എല്‍ സിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി തന്നെ അവരുടെ അഭിരുചിക്കനുസരിച്ച് അനുയോജ്യമായ തുടര്‍ വിദ്യാഭ്യാസമേഖല തിരഞ്ഞെടുക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ശില്‍പശാലയുടെ ലക്ഷ്യം. വിഭിന്നവും, ക്രിയാത്മകവും, ജോലി സാധ്യതകളും നിറഞ്ഞ വിവിധയിനം കോഴ്‌സുകളെ പരിചയപ്പെടുത്തലും അതിലേക്ക് അപേക്ഷിക്കുന്ന രീതികളെ പറ്റിയും ക്ലാസില്‍ വിശകലനം ചെയ്യും.
കാസര്‍കോട് എം ജി റോഡിലെ മൈന്‍ഡ്‌ലോട്ട് എഡ്യുക്കേഷന്റെ ആസ്ഥാനത്ത് വെച്ചാണ് ശില്‍പശാല നടത്തുന്നത്. താല്‍പര്യമുള്ളളവര്‍ 9895413378, 9495466599, 8547808231 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Keywords : Kasaragod, Education, Students, Camp, Inauguration, Mindlot Education Center.