കരിയര്‍ ഗൈഡന്‍സ് ക്ലാസും എജുഫെസ്റ്റും 16 ന്
Apr 13, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 13/04/2016) ജില്ലാ വിദ്യാഭ്യാസ വികസന വേദിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസും, എജുഫെസ്റ്റും 16 ന് നടക്കും. കാസര്‍കോട് ഗവ കോളജില്‍ നടക്കുന്ന ചടങ്ങ് രാവിലെ 9.30 ന് ഹൈദരാബാദ് ദേശീയ സമുദ്ര വിവര സേവന കേന്ദ്രം വകുപ്പ് മേധാവിയും, സീനിയര്‍ സയന്റിസ്റ്റുമായ ടി എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ഡോ ടി പി സേതുമാധവന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കും. എസ് എസ് എല്‍ സി മുതല്‍ കോളജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, ഓരോ സ്ഥാപനങ്ങളിലുള്ള കോഴ്‌സുകള്‍, പ്രവേശന രീതികള്‍ എന്നിവയുടെ വിവരങ്ങള്‍ എജുഫെസ്റ്റ് പരിപാടിയില്‍ സംബന്ധിക്കുന്നവര്‍ക്ക് ലഭ്യമാകും.
16 ന് രാവിലെ ഒമ്പത് മണിക്ക് കോളജില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. കേന്ദ്ര സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല എന്നിവയുടെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍, വിവിധ എഞ്ചിനീയര്‍ കോളജുകള്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, ഡെന്റല്‍, ആയുര്‍വേദ കോളജുകള്‍, ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, എം ബി എ കോളജ്, ഫാര്‍മസി നഴ്‌സിംഗ് കോളജ് എന്നിവയുടെ സ്റ്റാളുകളും എജുഫെസ്റ്റില്‍ ഉണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍, ഫറൂഖ് കാസിമി, പ്രൊഫ. പി ഗോപിനാഥന്‍, കെ ബാലകൃഷ്ണന്‍, എം ഒ വര്‍ഗീസ് സംബന്ധിച്ചു.
Keywords : Kasaragod, Education, Inauguration, Press meet, Career Guidance Class, Edu Fest.