കരിയര്‍ ഗൈഡന്‍സ് സെല്‍ പ്രവര്‍ത്തനം തുടങ്ങി
Jun 15, 2017, 10:00 IST
മുന്നാട്: (www.kasargodvartha.com 15.06.2017) പീപ്പിള്‍സ് കോ- ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കരിയര്‍ ഗൈഡന്‍സ് സെല്‍ പ്രവര്‍ത്തനം തുടങ്ങി. പി എസ്.സി, യു പി എസ് സി, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടക്കുന്ന മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തുടര്‍ച്ചയായ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും. കൂടാതെ തല്‍പ്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് കോച്ചിംഗും സിവില്‍ സര്‍വീസ് കോച്ചിംഗും നല്‍കും.
കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ ഉദ്ഘാടനവും സൗജന്യ പി എസ് സി പരീക്ഷ പരിശീലന ക്ലാസും കാസര്‍കോട് കോ- ഓപറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സി കെ ലൂക്കോസ് അധ്യക്ഷത വഹിച്ചു.
ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ 2009 ല്‍ ഇടം നേടിയ രാജ്യത്തെ ഏക പി എസ് സി ഹെല്‍പ് ലൈന്‍ നടത്തുന്ന കരിയര്‍ ഗൈഡന്‍സ് പരിശീലകന്‍ ടി എസ് ജയകര്‍ മുഖ്യാതിഥി ആയിരുന്നു. കെ സി ഇ എസ് ഭരണ സമിതിയംഗം എം ലതിക, സെക്രട്ടറി ഇ കെ രാജേഷ്, സി എ ഒ കെ ആര്‍ അജിത്കുമാര്‍, സ്റ്റാഫ് സെക്രട്ടറി വി ജ്യോതി എന്നിവര്‍ സംസാരിച്ചു.
കോളജ് കരിയര്‍ ഗൈഡന്‍സ് സെല്‍ കോ- ഓര്‍ഡിനേറ്റര്‍ ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും എ ശ്രീരാജ് നന്ദിയും പറഞ്ഞു. ടി എസ് ജയകര്‍ ക്ലാസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Munnad, College, Education, Class, Inauguration, Kasaragod, Munnad People's college.