city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Friday Exam Time | ജുമുഅ നിസ്‌കാരം നഷ്ടപ്പെടുന്ന വിധം വെള്ളിയാഴ്ചകളില്‍ വിവിധ പരീക്ഷകള്‍ക്ക് സമയം; ഉത്തരവാദപ്പെട്ടവര്‍ ഈ രീതി അവസാനിപ്പിക്കണമെന്ന് ആവശ്യം

പുത്തിഗെ: (www.kasargodvartha.com) ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തില്‍ വെള്ളിയാഴ്ചകളിലെ പരീക്ഷകള്‍ക്ക് സമയം നിശ്ചയിക്കുന്നത് ഉത്തരവാദപ്പെട്ടവര്‍ അവസാനിപ്പിക്കണമെന്ന് മുഹിമ്മാതില്‍ സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥികളായ ഹിമമികളുടെയും, ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ ഹാഫിളുകളുടെയും സംഘടനകളുടെ സംയുക്ത സംഗമം ആവശ്യപ്പെട്ടു.
                 
Friday Exam Time | ജുമുഅ നിസ്‌കാരം നഷ്ടപ്പെടുന്ന വിധം വെള്ളിയാഴ്ചകളില്‍ വിവിധ പരീക്ഷകള്‍ക്ക് സമയം; ഉത്തരവാദപ്പെട്ടവര്‍ ഈ രീതി അവസാനിപ്പിക്കണമെന്ന് ആവശ്യം

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച രണ്ടാം വര്‍ഷ ഹയര്‍സെകന്‍ഡറി സേ-ഇംപ്രൂവ്മെന്റ് പരീക്ഷാ ടൈം ടേബിളില്‍ 29ന് വെള്ളിയാഴ്ച പരീക്ഷ കടന്നു വരുന്നുണ്ട്. കഴിഞ്ഞ ജൂണിലും ഹയര്‍സെകന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയും വെള്ളിയാഴ്ച ദിവസം നടത്തിയിരുന്നു. ഇപ്പോള്‍ പി എസ് സി നിശ്ചയിച്ചിട്ടുള്ള ഹയര്‍സെകന്‍ഡറി ചരിത്രാധ്യാപക പരീക്ഷയും 22ന് വെള്ളിയാഴ്ചയാണ്.

സമയക്രമമാണെങ്കില്‍ 11.15 മുതല്‍ 1.45 വരെയാണ്. സാധാരണ രാവിലെ 10 മുതലോ, ഉച്ചക്ക് ശേഷമോ നടന്നിരുന്ന പരീക്ഷയില്‍ അസാധാരണമായ സമയമാറ്റം സംഭവിക്കുകയാണ്. ഉദ്യോഗാര്‍ഥികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ ജുമുഅ നഷ്ടപ്പെടുത്തും വിധമുളള പരീക്ഷ ക്രമീകരണം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഇസ്സുദ്ദീന്‍ സഖാഫി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി മുഹിമ്മാത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, ഹാജി അമീറലി ചൂരി, വൈ എം അബ്ദുര്‍ റഹ്മാന്‍ അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബൂബകര്‍ കാമില്‍ സഖാഫി, മുസ്ത്വഫ സഖാഫി പട്ടാമ്പി, അബ്ദുസ്സലാം അഹ്സനി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

മുനീര്‍ ഹിമമി മാണിമൂല, ഹസന്‍ ഹിമമി അറന്തോട്, ഹാരിസ് ഹിമമി പരപ്പ, ഹാഫിള് മുഹമ്മദ് ഹിമമി, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ എരുമാട്, സയ്യിദ് ജുനൈദ് രിഫാഈ, ഹൈദര്‍ ഹിമമി, ഹാഫിള് റാശിദ് ശാമില്‍ ഇര്‍ഫാനി, മൊയ്തു ഹിമമി ചേരൂര്‍, ഹാഫിള് എന്‍ കെ എം ബെളിഞ്ച, ഹാഫിള് സലീം ചള്ളങ്കയം, ബശീര്‍ ഹിമമി ജോക്കട്ട, ഖലീല്‍ ഹിമമി എരുമാട്, അത്വാഉള്ള ഹിമമി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹിമമീസ് അസോസിയേഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ സ്വാഗതവും അശ്‌റഫ് സഖാഫി ഉളുവാര്‍ നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Muhimmath, Religion, Masjid, Education, Students, Teachers, Examination, Care should be taken in timing examination on Fridays; Muhimmath.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia