city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേപ്പ് ജോബ് ഫെയര്‍ 2017 മാര്‍ച്ച് 3, 4 തീയ്യതികളില്‍

കാസര്‍കോട്: (www.kasargodvartha.com 23.02.2017) കോ-ഓപ്പറേറ്റിവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ (കേപ്പ്) ജോബ് ഫെയര്‍ മാര്‍ച്ച് 3, 4 തീയ്യതികളില്‍ ആലപ്പുഴ പുന്നപ്രയിലെ കോളജ് ഓഫ് എന്‍ഞ്ചിനീയറിംഗ് മാനേജ്‌മെന്റ് കാമ്പസില്‍ സംഘടിപ്പിക്കുമെന്ന് ചീമേനി സഹകരണ എന്‍ഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിനോദ് പൊട്ടക്കുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തെ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പിന്റെ കീഴില്‍ രൂപീകരിച്ചതാണ് കേപ്പ്.

കേപ്പ് ജോബ് ഫെയര്‍ 2017 മാര്‍ച്ച് 3, 4 തീയ്യതികളില്‍


കേപ്പില്‍ പഠിച്ചു കൊണ്ടിരിക്കുന്ന അവസാന വിദ്യാര്‍ത്ഥികള്‍ക്കാണ് ജോബ് ഫയര്‍ നടത്തുന്നത്. ബി.ടെക്, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോ, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ്് ഇന്‍സ്ട്രമെന്റേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, എം.സി.എ, എം.ബി.എ തുടങ്ങിയ വിവിധ ബ്രാഞ്ചുകളിലെ 1000 ല്‍ പരം കുട്ടികള്‍ പങ്കെടുക്കും.

പ്രശസ്ത മള്‍ട്ടിനാഷണല്‍ കമ്പനികളടക്കം എഞ്ചിനീയറിംഗിലും വിവിധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കും. വിവിധ തലത്തിലും നിലവാരത്തിലും പ്രവര്‍ത്തിക്കുന്ന 100 ലധികം കമ്പനികളും ഫെയറില്‍ സംബന്ധിക്കും. കേപ്പിന്റെ എല്ലാ കോളജുകളിലേയും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് പ്ലൈസ്‌മെന്റ് സെല്ലുകളുടെ നേതൃത്വത്തിലാണ് ഫെയര്‍ സംഘടിപ്പിക്കുന്നത്.

നാഷനല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പുകള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍, ആശുപത്രി ഉപകരണങ്ങളുടെ നവീകരണം തുടങ്ങി പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികളുടെ സാമൂഹ്യബോധം ഉണര്‍ത്താനുള്ള അവസരവും കോളജുകളില്‍ നല്‍കി വരുന്നുണ്ട്. കേപ്പിന്റെ കീഴില്‍ നിലവില്‍ സംസ്ഥാനത്ത് ഒമ്പതു സഹകരണ എന്‍ഞ്ചിനീയറിംഗ് കോളജകളും ഒരു മാനേജ്‌മെന്റ് കോളജും ഒരു ഫിനിഷിംഗ് സ്‌കുളും ഒരു ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡോ. വിനോദ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ എസ് എന്‍ സന്തോഷ്, എ പി റഫീഖ്, എന്‍ സുധീഷ്, ഡോ. കെ വി റോഷ്‌ന എന്നിവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasargod, Kerala, news, Job, Education, Alappuzha, College, Press meet, cheemeni, Recruitment, Job Fair, Engineering, CAPE, College of Engineering, Multi National Companies, CAPE Job Fair 2017

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia