city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫീസടക്കാത്തതിൻ്റെ പേരിൽ ഓൺലൈൻ പഠനങ്ങൾ തടയുന്നത് അംഗീകരിക്കാനാവില്ല എസ് എസ് എഫ്

കാസർകോട്: (www.kasargodvartha.com 24.08.2020) സെമസ്റ്റർ ഫീസടക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിൽ പ്രവേശനം നിഷേധിക്കുന്ന നടപടിയിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്ന് എസ് എസ് എഫ് ജില്ലാ അനലൈസ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളിൽ നിന്ന് ഇത്തരം പരാതികൾ ധാരാളമായി ഉയർന്നു വരുന്നു. നിലവിൽ ലൈബ്രറി, ലാബ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്താത്ത സാഹചര്യത്തിൽ ഫീസിളവ് പരിഗണിക്കണമെന്നും കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ വരുമാന മാർഗം പൂർണ്ണമായോ ഭാഗികമായോ നിലച്ച സാഹചര്യത്തിൽ തവണകളായി ഫീസടക്കാനുള്ള സൗകര്യമൊരുക്കണമെന്നും അനലൈസ ആവശ്യപ്പെട്ടു.

ജില്ലാ അനലൈസ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുൽ അഹ്ദൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സി ആർ കുഞ്ഞുമുഹമ്മദ്, മുഹമ്മദ് നിയാസ്, ജില്ലാ നീരീക്ഷകൻ മുഹമ്മദ് കുഞ്ഞി അമാനി നരിക്കോട് കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. ജില്ല അനലൈസക്ക് മുന്നോടിയായി പ്രീ കൗൺസിൽ, ഗ്രൂപ്പ് ചർച്ച എന്നിവ നടന്നു. കഴിഞ്ഞ ആറുമാസ പദ്ധതി പ്രവർത്തനങ്ങൾ അനലൈസ വിലയിരുത്തി.

ഫീസടക്കാത്തതിൻ്റെ പേരിൽ ഓൺലൈൻ പഠനങ്ങൾ തടയുന്നത് അംഗീകരിക്കാനാവില്ല എസ് എസ് എഫ്

അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം, അബ്ദുർ റഹ്‌മാൻ എരോൽ, ഫാറൂഖ് പൊസോട്ട്, ഹസൈനാർ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംസീർ സൈനി, ശാഫി ബിൻ ശാദുലി, നംഷാദ് ബേക്കൂർ, റഷീദ് സഅദി പൂങ്ങോട്, സുബൈർ ബാഡൂർ, മുത്ത്വലിബ് കുണ്ടംകുഴി വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

റിപ്പോർട്ട് ചർച്ച, സബ്മിഷൻ, ശൂന്യവേള എന്നീ സെഷനുകളിൽ കൗൺസിൽ അംഗങ്ങൾ ഇടപ്പെട്ടു സംസാരിച്ചു. അടുത്ത ആറു മാസത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. ശകീർ എം ടി പി സ്വാഗതവും നംഷാദ് ബേക്കൂർ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, News, SSF, Education, Fees, Cannot accept the with holding of online studies on the grounds of non-payment of fees: SSF

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia