Candle Light Exam | മൊബൈല്‍ ഫ്ലാഷ് ലൈറ്റ് വിവാദത്തിന് പിന്നാലെ മഹാരാജാസ് കോളജില്‍ 'കാന്‍ഡില്‍ ലൈറ്റ് എക്സാം!'
കൊച്ചി: (www.kasargodvartha.com) എറണാകുളം മഹാരാജാസ് കോളജില്‍ ഇത്തവണ 'കാന്‍ഡില്‍ ലൈറ്റ് എക്സാം!'. മൊബൈലിന് വിലക്കുള്ള പരീക്ഷാ ഹാളിനുള്ളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് തെളിയിച്ച് പരീക്ഷ എഴുതിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെയാണ് സംഭവം.
അന്ന് റദ്ദാക്കിയ പരീക്ഷയാണ് ഇത്തവണ മെഴുകുതിരി വെട്ടത്തില്‍ നടത്തിയത്. ഏപ്രില്‍ 11നാണ് പവര്‍കട്ട് സമയത്ത് മഹാരാജാസിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ പരീക്ഷയെഴുതിയത്. ഇതിന്റെ ദൃശ്യം പുറത്തുവന്നതോടെ വിവാദമായതോടെ അന്നത്തെ പരീക്ഷ റദ്ദാക്കുകയായിരുന്നു.
തുടര്‍ന്ന് പുനഃപരീക്ഷ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചു. വ്യാഴാഴ്ച വീണ്ടും പരീക്ഷ നടത്തിയതും കഴിഞ്ഞ തവണ ഇരുട്ടിലമര്‍ന്ന ഇന്ഗ്ലിഷ് വിഭാഗത്തിലെ ക്ലാസ് മുറികളില്‍ തന്നെയായിരുന്നു. 10 മണിയോടെ പരീക്ഷയാരംഭിച്ച് 20 മിനിറ്റിനുള്ളില്‍ മഴയെത്തി. വൈദ്യുതി നിലച്ചതോടെ പരീക്ഷാ ഹാളുകളെല്ലാം ഇരുട്ടിലായി. 20 മിനിറ്റോളം വിദ്യാര്‍ഥികള്‍ ഇരുട്ടത്തു വെറുതെയിരുന്നു.
ഇതോടെ, അധികൃതര്‍ ഹാളില്‍ മെഴുകുതിരികള്‍ കൊളുത്തിവച്ചു. ഇതിന്റെ വെളിച്ചത്തിലാണു വിദ്യാര്‍ഥികള്‍ തുടര്‍ന്നു പരീക്ഷയെഴുതിയത്. ഇതിന്റെ വെളിച്ചത്തിലാണു വിദ്യാര്‍ഥികള്‍ തുടര്‍ന്ന് പരീക്ഷയെഴുതിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, പരീക്ഷയ്ക്കിടെ വൈദ്യുതി നിലച്ചതു മൂലം നഷ്ടമായ സമയം വിദ്യാര്‍ഥികള്‍ക്ക് അധികമായി അനുവദിച്ചില്ല.
Keywords: Kochi, News, Kerala, Top-Headlines, Education, Examination, Mobile Phone, Rain, Electricity, Candle light exam, Maharajas College, Candle light exam in Maharajas College.