ഡോക്ടറാകാനുള്ള ഫര്‍സീനയുടെ മോഹത്തിന് ദാരിദ്ര്യം കരിനിഴല്‍ വീഴ്ത്തുന്നു
Aug 17, 2017, 20:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/08/2017) ഡോക്ടറാകാനുള്ള ഫര്‍സീനയുടെ മോഹത്തിന് ദാരിദ്ര്യം വിലങ്ങുതടിയാകുന്നു. അജാനൂര്‍ ഇക്ബാല്‍ ഹൈസ്‌കുളിനടുത്ത് വാടക വീട്ടീല്‍ കഴിയുന്ന ഫര്‍സീന നിര്‍ധന കുടുംബത്തിലെ അംഗമാണ്. എം ബി ബി എസ് ബിരുദം ലഭിക്കുമെന്നുറപ്പാണെങ്കിലും താങ്ങാനാകാത്ത വിദ്യാഭ്യാസ ചിലവ് ഈ പെണ്‍കുട്ടിയുടെ മോഹങ്ങള്‍ക്ക് തടസമാകുന്നു. കൂലിപ്പണിക്കാരായ റഹീം - ഖദീജ ദമ്പതികളുടെ നാല് മക്കളില്‍ മൂത്ത കുട്ടിയാണ് ഫര്‍സീന. ചെറുപ്പം തൊട്ടേ പഠിക്കാന്‍ മിടുക്കിയായ ഫര്‍സീന പ്രാഥമിക വിദ്യാഭ്യാസം മുതല്‍ പ്ലസ്ടു വരെ അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പഠിച്ചത്.
ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്ടു വിജയിച്ച ശേഷം കോഴിക്കോട്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടുകയും ചെയ്തു. തുടര്‍ന്ന് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫര്‍സീനയ്ക്ക് എം ബി ബി എസിന് പ്രവേശനവും ലഭിച്ചു. പക്ഷേ പഠനം പൂര്‍ത്തിയാക്കണമെങ്കില്‍ 23 ലക്ഷം രൂപ വേണ്ടി വരും. കൂലി പണിക്കാരനായ പിതാവിന്റെയും കല്യാണ വീടുകളില്‍ ജോലിക്ക് പോകുന്നമാതാവിന്റെയും തുച്ഛമായ വരുമാനം കൊണ്ട് ഈ തുക സ്വരൂപിക്കുക എന്നത് പ്രായോഗികമല്ല. ഒന്നാം വര്‍ഷ ഫീസായ അഞ്ച് ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പും ഒരു ലക്ഷം രൂപ പേര് വെളിപ്പെടുത്താത്ത ഒരു മനുഷ്യ സ്നേഹിയും നല്‍കി. തങ്ങളുടെ തുച്ഛമായ വരുമാനത്തില്‍ മിച്ചം വെച്ച തുകയും ചേര്‍ത്ത് അഞ്ച് ലക്ഷം രൂപ അടച്ച് തീര്‍ത്തു.
ഇനി ഉപരി പഠനം നടത്തേണ്ടത് ഫിലിപ്പെയിന്‍സിലാണ്. ഇതിന് അടിയന്തിരമായും ഏഴുലക്ഷം രൂപ അടച്ചേ തീരു. ഇല്ലെങ്കില്‍ നടക്കാതെ പോകുന്നത് ഫര്‍സീനയുടെ ജീവിതാഭിലാഷമാണ്. ഒടുവില്‍ ഫര്‍സീനയുടെ മോഹ സാക്ഷാത്കാരത്തിനായി സഹായിക്കാന്‍ അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി ടി എ കമ്മിറ്റി രംഗത്ത് വന്നു. പ്രിന്‍സിപ്പാള്‍ ഉഷാ കുമാരിയും, പി ടി എ പ്രസിഡന്റ് അഹ് മദ് കിര്‍മാണിയും, മദര്‍ പി ടി എ പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ ഇ കുഞ്ഞാമിനയുടെയും നേതൃത്വത്തില്‍ ഫര്‍സീന സഹായ നിധി രൂപീകരിച്ച് രംഗത്ത് വരികയും ചെയ്തു. ഉദാരമതികളും സന്നദ്ധ സംഘടനകളുമൊക്കെ കൈയയച്ച് സഹായിച്ചതിലൂടെ ഇത്രയും നാള്‍ പഠനം തുടര്‍ന്നു പോയി. പഠനം പൂര്‍ത്തീകരിക്കണമെങ്കില്‍ ഇനിയും അഞ്ച് ലക്ഷം രൂപ കൂടി വേണ്ടി വരും.
എന്നാല്‍ പലരും സഹായിച്ച 1,84,150 രൂപ മാത്രമാണ് ഫര്‍സീനയുടെ അക്കൗണ്ടില്‍ ഉള്ളത്. തുടര്‍ പഠനം നടത്താന്‍ ഇനിയും ഉദാരമതികളുടെ സഹായം കിട്ടിയേ തീരൂ. നന്നായി പഠിച്ച് നല്ലൊരു ഡോക്ടറായി മാറണമെന്നാണ് ഫര്‍സീനയുടെ ആഗ്രഹം. മറ്റെല്ലാ മാര്‍ഗങ്ങളും അടഞ്ഞ സാഹചര്യത്തില്‍ ഫര്‍സീനയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സുമനുസുകള്‍ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഈ നിര്‍ധന കുടുംബം. അക്കൗണ്ട് നമ്പര്‍: 20358787502 ഐ എഫ് എസ് സി കോഡ്: എസ് ബി ഐ എന്‍0001439 ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാഞ്ഞങ്ങാട് ബ്രാഞ്ച്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Girl, Student, Doctors, Education, Kasaragod, Can you help Farseena.