city-gold-ad-for-blogger

ഐ എച്ച് ആര്‍ ഡി കോഴ്സുകളിലേക്ക് ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: (www.kasargodvartha.com 25.09.2020) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ എച്ച് ആര്‍ ഡി) ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. 

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിഗ്രി പാസ്), ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (എസ് എസ് എല്‍ സി പാസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പ്ലസ്ടു പാസ്), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ് എസ് എല്‍ സി പാസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (പ്ലസ്ടു പാസ്), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനിയറിംഗ് (ഇലക്ട്രോണിക്സ്/അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (എം ടെക്/ബിടെക്/എം എസ് സി പാസ്) എന്നിവയാണ് കോഴ്സുകള്‍.

 ഐ എച്ച് ആര്‍ ഡി കോഴ്സുകളിലേക്ക് ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം

ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ് സി/എസ് റ്റി, മറ്റ് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അപേക്ഷാഫോമും വിശദവിവരവും www.ihrd.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോം രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ് സി/എസ് റ്റി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡിഡി സഹിതം ഒക്ടോബര്‍ 12ന് വൈകിട്ട് നാലിന് മുന്‍പ് അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.

Keywords: Thiruvananthapuram, news, Kerala, Top-Headlines, Education, Course, Admission, Can apply for IHRD course to October 12

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia