city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ മികച്ച ക്യാമ്പസ് റിക്രൂട്ട്‌മെന്റ്

കാസര്‍കോട്: (www.kasargodvartha.com 16/09/2015) കാസര്‍കോട് ലാല്‍ ബഹദൂര്‍ ശാസ്ത്രി എഞ്ചിനീയറിംഗ് കോളേജില്‍ 40 വിദ്യാര്‍ത്ഥികളെ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി ജോലിക്കായി തെരഞ്ഞെടുത്തു. ബഹു രാഷ്ട്ര കമ്പനികളായ ഐബിഎമ്മിലേക്കുള്ള ക്യാമ്പസ് റിക്രൂട്ട്‌മെന്റ് ഓഗസ്റ്റിലും ഇന്‍ഫോസിസിലേക്കുള്ളത് സെപ്തംബര്‍ ആദ്യവാരവും നടന്നു.

ഐബിഎമ്മില്‍ 10 വിദ്യാര്‍ത്ഥികളും ഇന്‍ഫോസിസില്‍ 30 വിദ്യാര്‍ത്ഥികളും പ്ലേസ്‌മെന്റ് നേടി. എല്‍ബിഎസ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം എല്‍ബിഎസ് വനിത എഞ്ചിനീയറിംഗ് കോളജിലാണ് ക്യാമ്പസ് റിക്രൂട്ട്‌മെന്റിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. പല പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് അര്‍പ്പണ ബോധത്തോടെ അധ്യാപകര്‍ നടത്തിയ പരിശ്രമം മൂലം പഠന നിലവാരം മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞതാണ് ഇത്രയധികം വിദ്യാര്‍ത്ഥികളെ ഐ.ടി രംഗത്തെ പ്രമുഖ കമ്പനികള്‍ തെരഞ്ഞെടുക്കുവാന്‍ ഇടയാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതോടെ ജോലിയില്‍  പ്രവേശിക്കാം. 3.2 ലക്ഷം രൂപ മുതല്‍ 3.5 ലക്ഷം രൂപ വരെ പ്രതിവര്‍ഷം ശമ്പളം ലഭിക്കും.

എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ മികച്ച ക്യാമ്പസ് റിക്രൂട്ട്‌മെന്റ്
സെപ്റ്റംബര്‍ 20 ന് QBurst Technologies കമ്പനിയും വരും മാസങ്ങളില്‍ Sony Ericson, Tata Elexsi, Cognizent, Se-mentor, Nucore solution, Foradian തുടങ്ങി നിരവധി മള്‍ട്ടി നാഷണല്‍ കമ്പനികളാണ് ക്യാമ്പസിലെത്തുന്നത്. ഈ വര്‍ഷം മുന്നൂറിലധികം പ്ലേസ്‌മെന്റ് ഓഫറുകളാണ് പ്രതീക്ഷിക്കുന്നത്. ക്യാമ്പസിലെത്തുന്ന എല്ലാ കമ്പനികളും ഉന്നത നിലവാരം പുലര്‍ത്തുന്നതാണെന്ന് പ്ലേസ്‌മെന്റ് ഓഫീസര്‍ പ്രൊഫ. രാഹുല്‍ പറഞ്ഞു.

കരിയര്‍ ഗൈഡന്‍സ് ഓഫീസര്‍ പ്രൊഫസര്‍ അസീമിന്റെ നേതൃത്വത്തില്‍ നടത്തിയ കരിയര്‍ ഗൈഡന്‍സ്  പ്രോഗ്രാമുകള്‍ ഉയര്‍ന്ന പ്ലേസ്‌മെന്റിന് സഹായകമായി എന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഡോ. കെ.എ നവാസ്, പ്രൊഫസര്‍ നവീന്‍, വിനീഷ്, ആനി പി. ജോസഫ് തുടങ്ങി നിരവധി അധ്യാപകരുടെ സഹായവുമാണ് പ്ലേസ്‌മെന്റിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ഉത്തര മലബാര്‍ മേഖലയില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടി കൊടുക്കുന്ന സ്ഥാപനമായി എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജ് മാറുകയാണ്.


Keywords : Kasaragod, Kerala, LBS-College, College, Education. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia