മക്കള്‍ക്ക് മതവിദ്യ നല്കാന് രക്ഷിതാക്കള്‍ തയ്യാറാവണം: എടപ്പാലം ഫൈസി
Sep 13, 2012, 16:39 IST
ആരിക്കാടി: സന്താനങ്ങളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനും സല്സരണിയിലൂടെ വളര്‍ത്തി എടുക്കുന്നതിനും ഭൗതിക വിദ്യഭ്യാസത്തോടൊപ്പം മതവിദ്യ നല്‍കാന്‍കൂടി രക്ഷിതാക്കള്‍ തയ്യാറാവണമെന്ന് കുമ്പള മുദരീസ് അബ്ദുല്‍ സലാം ഫൈസി എടപ്പാലം ഉല്‍ബോധിപ്പിച്ചു.
ആരിക്കാടി ഖിള്രിയ്യ നഗര്‍ മിര്‍ഖാത്തുല്‍ ഉലൂം സെക്കന്‍ഡറി മദ്രസ പി.ടി.എ. യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖിള്റ് ജുമാമസ്ജിദ് പ്രസിഡന്റ് എ.കെ. അബ്ദുര്‍ റഹ്മാന് ഹാജി അധ്യക്ഷത വഹിച്ചു. മദ്രസ മാനേജന്‍ എ.കെ. ആരിഫ്, സദര്‍ മുഅല്ലിം മുഹമ്മദ് ഫൈസി, അബൂബക്കര്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ വില്‍ റോഡി. അബ്ദുര്‍ റഷീദ് അസ്ഹരി, എ.കെ. മുഹമ്മദ്, ബി.കെ. ബഷീര്‍, മുഹമ്മദ് ഹാജി ആദം, ബി. മുഹമ്മദ് ഖിള്രിയ്യ, ബി.കെ. മുനീര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ജോയിന്‍ സെക്രട്ടറി ബി.എ. റഹ്മാന് സ്വാഗതം പറഞ്ഞു.
Keywords: Education, Arikady, Kumbala, Parents, Madrasa, Kasaragod, Kerala