city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Application | കാലികറ്റ് പ്രസ് ക്ലബ് ജേണലിസം പിജി ഡിപ്ലോമ കോഴ് സിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂണ്‍ 15

Calicut Press Club invites applications for Journalism PG Diploma Course, Kochi, News, Top Headlines, Calicut Press Club, Application, Qualification, Education, Kerala News

*കേരള സര്‍കാരിന്റെ അംഗീകാരം ഉണ്ട്

* പ്രായം ജൂണ്‍ ഒന്നിന് 30 വയസ് കവിയരുത്
 

കോഴിക്കോട്: (KasargodVartha) കാലികറ്റ് പ്രസ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റൂട് ഓഫ് കമ്യൂണികേഷന്‍ ആന്‍ഡ് ജേര്‍ണലിസം നടത്തുന്ന കമ്യൂണികേഷന്‍ ആന്‍ഡ് ജേര്‍ണലിസം പോസ്റ്റ് ഗ്വാജ്വേറ്റ് ഡിപ്ലോമ കോഴ് സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 15 വരെ അപേക്ഷ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യതയായി പറഞ്ഞിരിക്കുന്നത്. പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഈ മുഴുവന്‍ സമയ കോഴ് സിന് കേരള സര്‍കാരിന്റെ അംഗീകാരം ഉണ്ട്. ഒരു വര്‍ഷത്തെ കോഴ് സാണ്. 


നിശ്ചിത എണ്ണം സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രായം ജൂണ്‍ ഒന്നിന് 30 വയസ് കവിയരുത്. അപേക്ഷ ഫീസ് 300 രൂപ. ഇന്‍സ്റ്റിറ്റിയൂടിന്റെ വെബ് സൈറ്റില്‍ (www(dot)icjcalicut(dot)com) നല്‍കിയ ലിങ്കില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. 


പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ(ടെലിവിഷന്‍), ബ്രോഡ് കാസ്റ്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം, ടെക് നികല്‍ റൈറ്റിംഗ്, പബ്ലിക് റിലേഷന്‍സ്, അഡ്വടൈസിംഗ് ഡോക്യുമെന്ററി(നിര്‍മാണം, സ്‌ക്രിപ്റ്റിംഗ്, എഡിറ്റിംഗ്) എന്നിവ കൂടാതെ ഡിടിപി, (ഇംഗ്ലീഷ്, മലയാളം), പേജ് മേകര്‍, ഇന്‍ഡിസൈന്‍, ഫോടോഷോപ് എന്നിവയിലും പരിശീലനം നല്‍കുന്നുണ്ട്. 

അപേക്ഷ ഫീസ് ബാങ്ക് അകൗണ്ട് ട്രാന്‍സഫര്‍(NEFT) ആയോ ഇ- പേമെന്റ് ആപുകള്‍ വഴിയോ അടയ്ക്കാം. ഫോണ്‍: 9447777710, 9074739395, 04952727869, 2721860. ഇമെയില്‍: icjcalicut@gmail(dot) com.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia