Calicut University | കാലികറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗം ബിരുദ-പിജി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: (www.kasargodvartha.com) കാലികറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2022-23 അധ്യയന വര്‍ഷത്തെ ബിരുദ-പിജി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 10 മുതല്‍ അപേക്ഷിക്കാം.
അഫ്സലുല്‍ ഉലമ, സോഷ്യോളജി, എകനോമിക്സ്, ഹിസ്റ്ററി, പൊളിറ്റികല്‍ സയന്‍സ്, ഫിലോസഫി, ബിബിഎ, ബികോം എന്നീ ബിരുദ കോഴ്സുകള്‍ക്കും അറബിക്, സോഷ്യോളജി, ഇകനോമിക്‌സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റികല്‍ സയന്‍സ്, സംസ്‌കൃതം, എംകോം, എം എസ് സി. മാതമറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും അപേക്ഷിക്കാം.
പിഴയില്ലാതെ 31 വരെയും 100 രൂപ പിഴയോടെ നവംബര്‍ അഞ്ച് വരെയും 500 രൂപ പിഴയോടെ നവംബര്‍ 15 വരെയും അപേക്ഷ സമര്‍പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പിച്ച് അഞ്ച് ദിവസത്തിനകം അപേക്ഷയുടെ പകര്‍പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പിക്കണം. വിശദവിവരങ്ങള്‍ എസ് ഡി ഇ വെബ്സൈറ്റില്‍.
Keywords: Kozhikode, news, Kerala, Application, University, Education, Calicut Department of Distance Education can apply for Undergraduate and PG Courses.