കലയുടെ നവ മുകുളങ്ങള്‍ വിടര്‍ന്നു; നവ്യാനുഭവമായി ബഡ്‌സ് സ്‌കൂള്‍ ഓണവിരുന്ന്
Sep 8, 2016, 09:30 IST
പെരിയ: (www.kasargodvartha.com 08/09/2016) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ 115 കുട്ടികള്‍ പഠിക്കുന്ന പെരിയ മഹാത്മ ബഡ്‌സ് സ്‌കൂളില്‍ തിരുവക്കോളി തിരൂര്‍ ഫ്രന്‍ഡ്‌സ് യുവജന സമിതി ഒരുക്കിയ ഓണ വിരുന്ന് ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികള്‍ കൊണ്ട് നവ്യാനുഭവമായി. കാഴ്ചകള്‍ അന്യമായ ആനന്ദിന്റെ ഭാവ ഗീതം സദസില്‍ കണ്ണീര്‍ വീഴ്ത്തി.
കൂട്ടുകാര്‍ താങ്ങിപ്പിടിച്ച് സ്‌റ്റേജിലെത്തിച്ച വിജിഷയും വിജിത്തും വൈകല്യങ്ങള്‍ മറന്ന് പാടി. മുഹസിറിന്റെ മിമിക്രിയുമുണ്ടായിരുന്നു. പെരിയ പി എച്ച് സിയില്‍ ശുചീകരണ തൊഴിലാളികളായി നിയമനം ലഭിച്ച പൂര്‍വ വിദ്യാര്‍ത്ഥികളായ ഷഫീഖ് റഹ് മാന്‍, പ്രശാന്ത് എന്നിവരും ബഡ്‌സ് കുട നിര്‍മാണ യൂണിറ്റിലെ തൊഴിലാളികളായ ആനന്ദ്, വൈശാഖ്, കൃഷേന്ദു എന്നിവരും വിവിധ പരിപാടികളില്‍ പങ്കെടുത്തു.
പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ ഉദ്ഘാടനം ചെയ്തു. യുവജന സമിതി വൈസ് പ്രസിഡന്റ് കെ വി സൈജു അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി മുഖ്യാതിഥികളായി.
പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കൃഷ്ണന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ വേലായുധന്‍, ഇന്ദിര, ബിന്ദു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ദാമോദരന്‍, വാര്‍ഡ് മെമ്പര്‍ കുമാരന്‍, വിജയന്‍ നല്ലത്ത്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ദീപ പേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ മുറ്റത്ത് പൂക്കളമിട്ടു. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
Keywords : Periya, Endosulfan, School, Education, Onam Celebration.