city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് നഗരസഭ ബജറ്റ് അവതരിപ്പിച്ചു; നഗരമധ്യത്തിൽ ഷോപിംഗ് കോംപ്ലക്സ്; വനിതകൾക്ക് ഷീ ജിംനേഷ്യം; വെള്ളം സംഭരിക്കാനായി വാടർ കിയോസ്കുകൾ; ഓരോ വാർഡിലും കളി സ്ഥലങ്ങൾ; വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന വികസനത്തിന് ഊന്നൽ

കാസർകോട്: (www.kasargodvartha.com 26.03.2022) അടിസ്ഥാന വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് ഊന്നൽ നൽകി കാസർകോട് നഗരസഭാ ബജറ്റ്. 52,84,62,664 രൂപ വരവും 48,93,09,426 രൂപ ചിലവും 39,15,32,38 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭാ വൈസ് ചെയർ പേഴ്സൻ ശംസീദ ഫിറോസ് അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി എല്ലാ വാർഡുകളിലും റോഡ്, നടപ്പാത, ഓവുചാലുകൾ എന്നിവ നിർമിക്കുന്നതിനും പുനരുദ്ധാരണത്തിനുമായി 4.5 കോടി രൂപ വകയിരുത്തി.
                          
കാസർകോട് നഗരസഭ ബജറ്റ് അവതരിപ്പിച്ചു; നഗരമധ്യത്തിൽ ഷോപിംഗ് കോംപ്ലക്സ്; വനിതകൾക്ക് ഷീ ജിംനേഷ്യം; വെള്ളം സംഭരിക്കാനായി വാടർ കിയോസ്കുകൾ; ഓരോ വാർഡിലും കളി സ്ഥലങ്ങൾ; വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന വികസനത്തിന് ഊന്നൽ

നഗരസഭയുടെ പുതിയ കെട്ടിടനിർമാണത്തിനായി സംസ്ഥാന ബഡ്ജറ്റിൽ ഉൾപെടുത്തിയ ആദ്യ വിഹിതമായ 60 ലക്ഷം രൂപ ഉൾപെടെ ഒരു കോടി 30 ലക്ഷം രൂപ നീക്കി വെച്ചു. തെരുവ് വിളക്കുകളുടെ പരിപാലനത്തിനായി 45 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എംഎൽഎയുടെ ആസ്തി വികസന ഫൻഡ് ഉപയോഗിച്ച് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മുപ്പതോളം ലോമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഇതിൽ എട്ട് എണ്ണം മുൻസിപൽ സ്റ്റേഡിയത്തിലും പരിസരത്തും സ്ഥാപിക്കും.

വിവിധ വാർഡുകളിൽ സ്ട്രീറ്റ് ലൈൻ ദീർഘിപ്പിക്കുന്നതിന് 9.3 ലക്ഷം രൂപ മാറ്റിവെച്ചു. നഗരസഭയ്ക്ക് സമീപം ഷോപിംഗ് കോംപ്ലക്സ് നിർമിക്കാനുള്ള നടപടി സ്വീകരിക്കും. ഇതിനായി 30 ലക്ഷം രൂപ നീക്കിവെച്ചു. കാർഷികമേഖലയിൽ മീൻകൃഷി, തെങ്ങ് കൃഷിക്കാവശ്യമായ വളം, കമുക് കൃഷിക്ക് വളം, നെൽക്കൃഷിക്ക് കൂലി ചിലവ്, മറ്റു സ്ഥിരം കൃഷിക്ക് കൂലി ചിലവ് എന്നിവയ്ക്കായി 46 ലക്ഷം നീക്കി വച്ചു. കർഷക സംഗമം, കാർഷികോത്സവം എന്നിവ സംഘടിപ്പിക്കാൻ 22 ലക്ഷം രൂപ വകയിരുത്തി. നഗരസഭയ്ക്ക് കീഴിൽ വെറ്ററിനറി ആശുപത്രി സ്ഥാപിക്കാൻ മുൻകൈയെടുക്കും.

വനിതകളുടെ ആരോഗ്യ പരിപാലനത്തിനായി ഷീ ജിംനേഷ്യം ആരംഭിക്കും. വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 1.12 കോടി വകയിരുത്തി. ഹൈസ്കൂൾ, ഹയർ സെകൻഡറി സ്കൂളിൽ പെൺകുട്ടികൾക്കായി ഫിറ്റ്നസ് സെന്റർ സ്ഥാപിക്കും. ഓരോ വാർഡിലും സ്ഥല ലഭ്യതയ്ക്കനുസരിച്ച് കളി സ്ഥലങ്ങൾ നിർമിക്കും. ഫുട്ബോൾ, വോളി ബോൾ, ക്രികറ്റ് കളികളിൽ ചെയർമാൻ ട്രോഫി സംഘടിപ്പിക്കും. ഫുട്ബോൾ സമർ കോചിങ്ങ് ക്യാംപ് നടത്തും.



സമ്പൂർണ ക്ഷയരോഗ മുക്തനഗരമെന്ന ലക്ഷത്തിനായി ജില്ലാ ടിബി സെന്റർ, കുടുംബശ്രീ എന്നിവയടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ബോധവൽക്കരണം നടത്തും. ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികൾക്കായി 71 ലക്ഷം രൂപ നീക്കി വച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 40 ലക്ഷം വകയിരുത്തി. കുടിവെള്ള സൗകര്യം ഒരുക്കാനായി 75 ലക്ഷം വകയിരുത്തി. വരൾച നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം സംഭരിക്കാനായി വാടർ കിയോസ്കുകൾ സ്ഥാപിക്കും. നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ അധ്യക്ഷനായി.

Keywords: News, Kerala, Kasaragod, Kasaragod-Municipality, Budget, Video, Education, People, Health, Sports, Development Project, Budget of Kasargod Municipality, Budget of Kasargod Municipality presented.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia