city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബോവിക്കാനം സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

ബോവിക്കാനം: (www.kasargodvartha.com 27/01/2016) 1995 എസ്.എസ്.എല്‍.സി ബാച്ചിന്റെ നേതൃത്വത്തില്‍ ബോവിക്കാനം സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ പതാക ഉയര്‍ത്തിയതിന് ശേഷം ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യു.പി എന്നീ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.

ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് കെ പത്മിനി ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തിന് ഐശബി ടീച്ചര്‍, ഹുസൈന്‍, ഉണ്ണികൃഷ്ണന്‍, സി. സുകുമാരന്‍, രാഘവന്‍ എന്നീ അധ്യാപകര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് പൂര്‍വ വിദ്യാത്ഥികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വെച്ച് സംസാരിച്ചു. സുരേഷ് ബാബു നന്ദി പറഞ്ഞു.

ഒരുമിച്ചുള്ള ഉച്ചഭക്ഷണത്തിന് ശേഷം തങ്ങളുടെ ഗുരുക്കന്മാരുടെ ഗൃഹങ്ങളില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശനം നടത്തി. അധ്യാപകരായ പത്മനാഭന്‍, വത്സല, ജാനകി എന്നിവരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. സംഗമത്തിന് റഹീം യേനപ്പോയ, കൃഷ്ണരാജ്, എം.എസ് റഫീഖ്, സൈനു എന്നിവര്‍ നേതൃത്വം നല്‍കി.

ബോവിക്കാനം സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

ബോവിക്കാനം സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

ബോവിക്കാനം സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

ബോവിക്കാനം സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

Keywords : Bovikanam, School, Education, Old student, Meet, Republic day celebrations.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia