Education | ബിഎആര്‍എച്എസ്എസ് കെട്ടിടോദ്ഘാടനം ഫെബ്രുവരി 14ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

● ബോവിക്കാനം ബിഎആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുതിയ കെട്ടിടം.
● ഫെബ്രുവരി 14-ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്യും.
● സിഎച്ച് കുഞ്ഞമ്പു എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
● രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായിരിക്കും.
● സ്‌കൂളിന്റെ വളര്‍ച്ചയ്ക്ക് പുതിയ കെട്ടിടം സഹായകമാകും.
മുളിയാര്‍: (KasargodVartha) ബോവിക്കാനം ബിഎആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച ബാച്ചിലെ കുട്ടികളുടെ സൗകര്യാര്‍ഥം പുതുതായി നിര്‍മ്മിച്ച കെട്ടിടം ഫെബ്രുവരി 14 ന് വിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചക്ക് 2 മണിക്ക് സിഎച്ച് കുഞ്ഞമ്പു എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരിക്കും. മുന്‍ റവന്യൂ മന്ത്രി കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍, കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ത്രിതല പഞ്ചായത്ത് സാരഥികളും- രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും.
1953 ല്‍ എല്‍പി സ്‌കൂളായി ആരംഭിച്ച് 1976 ല്‍ ഹൈസ്‌കൂളായും2000 ല്‍ ഹയര്‍ സെക്കണ്ടറിയായും വളര്‍ന്ന ബിഎആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം എല്‍പി / യുപി വിഭാഗത്തില്‍ 869 കുട്ടികളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 576 കുട്ടികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 478 കുട്ടികളും മൊത്തം എല്‍പി/യുപി 45 ഉം ഹൈസ്‌കൂള്‍ 36 ഉംഹയര്‍ സെക്കണ്ടറി 22 ഉം സ്റ്റാഫ് അംഗങ്ങളും ഉണ്ട്.
മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് മുളിയാര്‍, കാസര്‍ഗോഡ് മുനിസിപ്പാലിറ്റി, ചെങ്കള, കുറ്റിക്കോല്‍, ബേഡഡുക്ക, കാറഡുക്ക, ബദിയടുക്ക, ദേലമ്പാടി, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ നിന്നും കുട്ടികള്‍ എത്തിച്ചേരുന്നു. പ്രീ- പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറിവരെയുള്ള വിദ്യാലയത്തില്‍ മൊത്തം രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.
നൂതന സാങ്കേതിക വിദ്യകളില്‍ ഊന്നിയ അന്താരാഷ്ട്രനിലവാരമുള്ള ക്ലാസ് മുറികള്‍ അടങ്ങിയ ഒരു കെട്ടിട സമുച്ചയം രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നാട്ടിലെ എല്ലാവരുടെയും ഒരു സ്വപ്നവുമായിരുന്നു. ഈ ലക്ഷ്യമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പൂര്‍ത്തിയാക്കിയത്.
പ്രദേശത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ തൊട്ടറിഞ്ഞുകൊണ്ട് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് പ്രത്യേകം ശ്രദ്ധ പതിപ്പിക്കുമെന്നും ഇതിന്റെ ഭാഗമായി തുടര്‍ന്നും പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുവാന്‍ മാനേജ്മെന്റ് തയ്യാറെടുക്കുന്നുവെന്നും സ്‌കൂള്‍ അധികൃര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ വി ഗംഗാധരന്‍ നായര്‍ പാടി, പി ടി എ പ്രസിഡന്റ് മണികണ്ഠന്‍ ഓമ്പയില്‍, അഡ്മിനിസ്‌ട്രേറ്റര്‍ എം സി ശേഖരന്‍ നമ്പ്യാര്‍, പ്രിന്‍സിപ്പാള്‍ വി മെജോ ജോസഫ്, മാനേജ്‌മെന്റ് പ്രതിനിധികളായ ഇ കമലാക്ഷന്‍, സി രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
ഈ വാർത്ത ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യൂ, അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!
Bovikkanam BAR Higher Secondary School's new building will be inaugurated by Education Minister V Sivankutty on February 14th. The ceremony will be held at 2 PM and will be attended by various dignitaries. The new building is expected to greatly benefit the students and teachers of the school.
#Education #Kerala #Kasaragod #SchoolInauguration #NewBuilding #BARHSS