Donation Drive | കാസര്‍കോട്ട് നിന്നും വയനാട്ടിലേക്ക് പുസ്തകങ്ങളും എത്തും; സമാഹരണം തുടങ്ങി
ബേക്കല്‍: (KasargodVartha) ഉരുൾപൊട്ടൽ ദുരന്തത്തിൽ (Landslide disaster) സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലേക്ക് (Wayanad) കാസർകോട് നിന്നും പുസ്തകങ്ങളും എത്തും. പുസ്തകങ്ങളുടെ സമാഹരണം തുടങ്ങി. ബേക്കൽ ബീച്ച് പാർക്കിന്റെ നേതൃത്വത്തിൽ സന്ദർശകരുമായി സഹകരിച്ച് നാഷണൽ ബുക്ക് ലവേഴ്സ് ദിനത്തിലാണ് (National Book Lovers Day) വയനാട് ദുരന്തത്തിൽ നിന്നും അതിജീവിച്ചവർക്കായി ഒരുക്കുന്ന പുനരധിവാസപദ്ധതിക്ക് വേണ്ടി പുസ്തക സമാഹരണം തുടങ്ങിയിരിക്കുന്നത്.
പുസ്തക സമാഹരണ പദ്ധതിയുടെ ഉൽഘാടനം ബേക്കൽ റിസോർട്‌സ് ഡവലപ്‌മെന്റ് കോർപറേഷൻ (BRDC) പ്രൊജക്ട് മാനേജർ യു എസ് പ്രസാദ് അഡ്വ.മനോജ് കുമാറിലിൽ നിന്നും ഏറ്റ് വാങ്ങി നിർച്ചഹിച്ചു. സന്ദർശകർക്കും പൊതു ജനങ്ങള്‍ക്കും പുസ്തകങ്ങള്‍ ബേക്കൽ ബീച്ച് പാര്‍ക്കിലെ കളക്ഷന്‍ പോയിന്റില്‍ ഏല്‍പ്പിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബേക്കൽ ബീച്ച് അധികൃതര്‍ അറിയിച്ചു. അനസ് മുസ്തഫ, ഷീബ കെ സി കെ എന്നിവര്‍ പ്രസംഗിച്ചു.#bookdonation #wayanad #kasaragod #landslide #kerala #literacy #community #donationdrive #rehabilitation